ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ഗായത്രി നഗറിൽ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ വീട്ടമ്മ മരിച്ചു. സവിത (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതിനണ് സംഭവം. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്. രാത്രി അടുക്കള ഭാഗത്തു നിന്നാണു തീ പടർന്നത്.

അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. ഷോർട് സർക്കീറ്റാണു കാരണമെന്നാണു പ്രാഥമിക നിഗമനം. ചുറ്റും തീ പടർന്ന ഉടൻ സവിത വീടിന്റെ ടെറസ്സിലേക്ക് ഓടി.എന്നാൽ, കനത്തപുകശ്വസിച്ചതിനാലുണ്ടായ ശ്വാസംമുട്ട ലിനെത്തുടർന്ന് സവിത മരിച്ചെന്ന് പോലീസ് അറിയിച്ചു.അപകടത്തിൽപ്പെട്ട സവി തയുടെ ഭർത്താവ് രമേഷ് ബാബു, മാതാവ് ചിന്നമ്മ, മകൻ, എന്നിവരെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി രക്ഷപ്പെടുത്തി. സംഭവത്തിൽ സുബ്ര ഹ്മണ്യ നഗർ പോലീസ് കേസെടുത്തു.