Home കർണാടക വിദേശ കറൻസികളുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ

വിദേശ കറൻസികളുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ

by ടാർസ്യുസ്

ബെംഗളൂരു: മംഗളൂരുഅന്താരാഷ്ട്രവിമാനത്താവളം വഴി അബുദാബിയിലേക്ക് പോകാനെത്തിയ മൂന്ന് മലയാളികളിൽനിന്ന് 80 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തു. അബുദാബിയിലേക്ക് പോകാനെത്തിയ രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ലഗേജ് ബാഗിൽ ഒളിപ്പിച്ച കറൻസികളാണ് പിടിച്ചെടുത്തത്. പ്രതികളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടില്ല. സൗദി റിയാൽ, യുഎഇ ദിർഹം, യുഎസ് ഡോളർ എന്നിവയാണ് പിടിച്ചെടുത്തത്.കഴിഞ്ഞദിവസമാണ് മൂവരും മംഗളൂരു വിമാനത്താവളത്തിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇവരെ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു .ബാഗ് പരിശോധിച്ചപ്പോൾ അതിൽ ഒളിപ്പിച്ചനിലയിൽ യുഎസ് ഡോളറുക ളും സൗദി റിയാലും യു.എ.ഇ. ദിർഹവും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും കൂടുതൽ അന്വേഷണത്തിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group