Home തിരഞ്ഞെടുത്ത വാർത്തകൾ ആലപ്പുഴയിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

ആലപ്പുഴയിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

by ടാർസ്യുസ്

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു.

സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്.സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു. ജ്യൂസിലാണ് പെൺകുട്ടികൾക്ക് അച്ഛൻ വിഷം കലക്കി നൽകിയത്.വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പൊലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group