Home Featured അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ തമിഴ്നാട് ബിജെപി; നിലപാടില്‍ ഉറച്ച്‌ കര്‍ണാടക മുഖ്യമന്ത്രി

അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ തമിഴ്നാട് ബിജെപി; നിലപാടില്‍ ഉറച്ച്‌ കര്‍ണാടക മുഖ്യമന്ത്രി

by മൈത്രേയൻ

ബെം​ഗളൂരു: കര്‍ണാടക – ബിജെപി സര്‍ക്കാരിനെതിരെ തമിഴ്നാട് ബിജെപി നിരാഹാര സമരത്തിലേക്ക് . കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതിക്കെതിരെ തഞ്ചാവൂരില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത് . അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കുമ്ബോള്‍ അണക്കെട്ട് നിര്‍മ്മിക്കുന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി

ത‌ഞ്ചാവൂരില്‍ വമ്ബിച്ച റാലിയോടെയാണ് ബിജെപി കര്‍ണാടക സര്‍ക്കാരിനെതിരായ തമിഴ്നാട് ബിജെപി ഘടകത്തിന്‍റെ ഏകദിന നിരാഹാര സമരം ആരംഭിച്ചത് . മേക്കേദാട്ടു അണക്കെട്ട് നിര്‍മ്മാണത്തിനായി ഒരു ഇഷ്ടിക പോലും വെയ്ക്കാന്‍ അനുവദിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. എന്നാല്‍ നിരാഹാര സമരത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മേക്കേദാട്ടു അണക്കെട്ട് വന്നാല്‍ കാവേരിയില്‍ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളം കുറയുമെന്നും കര്‍ഷകര്‍ നാശത്തിലേക്ക് പതിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നത്.

അതെ സമയം അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ ‍ഡിഎംകെയും എഐഡിഎംകെയുമുള്‍പ്പെടെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്ത്‌ വന്നതോടെ ജനരോഷം ഭയന്നാണ് ബിജെപി സമരമെന്നാണ് വിമര്‍ശനം. എന്നാല്‍ ആര് പ്രതിഷേധിച്ചാലും അണക്കെട്ട് നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്ന ശക്തമായ നിലപാടിലാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group