ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിച്ചത് ഖമനെയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകള്‍ തുടർച്ചയായി വർഷിച്ചെന്ന് റിപ്പോർട്ട്.ഖമനയിയെയും കൂട്ടാളികളെയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം. ഖമനേയി എവിടെയാണെന്ന് ഇന്റലിജൻസ്, ട്രാക്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിച്ചു. ഒടുവില്‍ തന്റെ ഓഫിസില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി, യാതൊരു പഴുതും നല്‍കാതെയായിരുന്നു ആക്രമണം, ഖമനേയിക്കോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കള്‍ക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഖമേനിയുടെ കോമ്പൗണ്ട് നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഖമേനിയുടെ മകള്‍, പേരക്കുട്ടി, മരുമകൻ, മരുമകള്‍ എന്നിവരും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണം ആരംഭിച്ചതിനുശേഷം ഖമനേയിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല, ശനിയാഴ്ച നടന്ന ആദ്യ ബാരേജില്‍ അദ്ദേഹത്തിന്റെ സുരക്ഷിതമായ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേല്‍ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. മൃതദേഹത്തിന്റെ ചിത്രം നെതന്യാഹു പുറത്തുവിട്ടുവെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഭൂഗർഭ അറയിലായിരുന്നു ഖമനേയിയുടെ സങ്കേതം. എന്നാല്‍ രഹസ്യ സങ്കേതങ്ങള്‍ ഇന്റലിജന്റ്സ് വിഭാഗം സങ്കേതം കണ്ടെത്തി. ആക്രമണ സമയം, ഖമനേയി, തന്റെ നിയുക്ത കർത്തവ്യങ്ങള്‍ നിർവഹിക്കുകയായിരുന്നുവെന്നും ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സഹായി അലി ഷംഖാനി, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഇസ്രായേലി വ്യോമാക്രമണത്തില്‍ ഷംഖാനിയും കൊല്ലപ്പെട്ടു.
ഇറാനിലെ മുതിർന്ന രാഷ്ട്രീയ, സൈനിക ഉദ്യോഗസ്ഥരുടെ മൂന്ന് യോഗങ്ങള്‍ ഇന്ന് രാവിലെ ഒരേസമയം നടക്കുന്നതായി യുഎസും ഇസ്രായേലും അറിയുകയും പകല്‍ വെളിച്ചത്തില്‍ ആക്രമണം നടത്താൻ തീരുമാനിച്ചതായും യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഖമേനിയുടെ വസതിയില്‍ 30 ബോംബുകള്‍ വർഷിക്കപ്പെട്ടു, ഇതുവരെ 40 മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആ ആക്രമണം ആ സമുച്ചയം മുഴുവൻ തകർത്തു. ഖമേനിയുടെ മകള്‍, പേരക്കുട്ടി, മരുമകൻ, മരുമകള്‍ എന്നിവരും കൊല്ലപ്പെട്ടു.ഇസ്രായേല്‍ ആക്രമത്തിലാണ് ഖമനേയി കൊല്ലപ്പെട്ടതെങ്കിലും ആക്രമണം ഏകോപിപ്പിക്കുന്നതില്‍ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. ഖമേനേയിക്ക് യുഎസ് ഇന്റലിജൻസില്‍നിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളില്‍ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് ശേഷം, ടെഹ്റാനിലെ ഖമേനിയുടെ വസതിയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നുആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെയെന്ന് സ്ഥിരീകരണം. സ്വന്തം ഓഫീസില്‍ വെച്ചാണ് ഖമനെയി കൊല്ലപ്പെട്ടത്. ഇറാനെതിരെ സൈനിക ആക്രമണം തുടരുകയാണെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു. കൃത്യവും വേഗതയുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഇറാനെതിരെ സൈനിക നടപടി ഈ ആഴ്ച ഉടനീളം തുടരുമെന്നുമാണ് അറിയിപ്പ്. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൈവരിക്കും വരെ തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. അതേസമയം ഇതുവരെ ഇല്ലാത്ത തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് ഐആര്‍ജിസി പ്രതികരിച്ചു.