ബെംഗളൂരു: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ അമ്മായിയമ്മയുടെ മരണത്തിനുവേണ്ടി പ്രാർഥിക്കുന്ന കുറിപ്പ്. ബെളഗാവി ജില്ലയിലെ ഹുളിഗുണ്ടേശ്വര ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോഴാണ് കുറിപ്പ് കിട്ടിയത് .കാണിക്കയായി സമർപ്പിച്ച 100 രൂപയ്ക്ക് ഒപ്പമുണ്ടായിരുന്ന കടലാസ് തുണ്ടിലായിരുന്നു കന്നഡയില്‍ ആവശ്യം എഴുതിയിരുന്നത്. ‘ഭഗവാനേ, എന്റെ കഷ്ടം നീക്കണം-അടുത്ത ഉത്സവത്തിനുമുൻപ് അമ്മായിയമ്മ മരിക്കണം’ എന്നായിരുന്നു ഇതില്‍ എഴുതിയിരുന്നത്.കുറിപ്പെഴുതിയത് ആരാണെന്ന് വ്യക്തമല്ല. കാണിക്കയ്ക്കൊപ്പം വിവിധ ആവശ്യങ്ങള്‍ എഴുതിയിടുന്നത് ഈ ക്ഷേത്രത്തില്‍ സാധാരണമാണ്. മക്കളുണ്ടാകാൻ, വിവാഹം നടക്കുന്നതിന്, ജോലി ലഭിക്കാൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് പലപ്പോഴും കുറിപ്പുകളില്‍ കാണാറുള്ളത്. എന്നാല്‍, ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് ലഭിക്കുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.