Home കർണാടക വരുന്നു ആ ഇടിവെട്ട് നീക്കം, ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് തിരിച്ചറിവ്, ഇനി ഗ്രീനിലും പര്‍പ്പിളിലും മികച്ച കുതിപ്പ്, രണ്ടും കല്‍പ്പിച്ച്‌ BMRCL

വരുന്നു ആ ഇടിവെട്ട് നീക്കം, ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് തിരിച്ചറിവ്, ഇനി ഗ്രീനിലും പര്‍പ്പിളിലും മികച്ച കുതിപ്പ്, രണ്ടും കല്‍പ്പിച്ച്‌ BMRCL

by ടാർസ്യുസ്

ബെംഗളൂരു: രാവിലെയും വൈകുന്നേരവും ഉള്‍പ്പടെ തിരക്കേറിയ സമയങ്ങളില്‍, നമ്മ മെട്രോയുടെ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍, ട്രെയിനുകളില്‍ തിങ്ങിനിറഞ്ഞുള്ള യാത്ര, ബെംഗളൂരു നിവാസികള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.എന്നാല്‍ വൈകാതെ ഇീ പ്രതിസന്ധിക്ക് അറുതിയാകുമെന്ന് അറിയിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL). മെയ്-ജൂണ്‍ മാസത്തോടെ മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി ഈ രണ്ട് ലൈനുകളിലേക്കായി ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് BMRCL അധികൃതര്‍.ഒന്നാം ട്രെയിന്‍ വൈകാതെമൂന്നില്‍ ആദ്യ ട്രെയിന്‍ കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡില്‍ (TRSL) നിന്ന് ഫെബ്രുവരി 18-ന് അയച്ചിട്ടുണ്ട്. ഈ ട്രെയിന്‍ ഫെബ്രുവരി അവസാനത്തോടെ പീനിയ ഡിപ്പോയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.2019-ല്‍ ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിആര്‍ആര്‍സി നാന്‍ജിങ് പുഴേന്‍ എന്ന കമ്ബനി ബിഎംആര്‍സിഎല്ലുമായി (BMRCL) ട്രെയിനുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നതിനായി 1,578 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.ഇതിന്റെ ഭാഗമായി 36 ട്രെയിനുകളാണ് നമ്മ മെട്രോയ്ക്കായി ലഭ്യമാക്കുന്നത്. അതില്‍ 15 എണ്ണം യെല്ലോ ലൈനിലേക്കും 21 എണ്ണം പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളിലേക്കുമാണ്. അതേസമയം അവര്‍ ചൈനയില്‍ നിര്‍മ്മിച്ച രണ്ട് പ്രോട്ടോടൈപ്പ് ട്രെയിനുകള്‍ ഇതിനകം നമ്മ മെട്രോയ്ക്ക് വിതരണം ചെയ്തിട്ടുണ്ട്.ഇതിലെ ഓരോന്ന് വീതം യെല്ലോ, പര്‍പ്പിള്‍ ലൈനുകളില്‍ ഇതിനകം വിന്യസിച്ചിട്ടുമുണ്ട്. ബാക്കിയുള്ള 34 ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത് സിആര്‍ആര്‍സിയുടെ ഇന്ത്യന്‍ പങ്കാളിയായ ടിആര്‍എസ്‌എല്‍ ആണ്. ടിആര്‍എസ്‌എല്‍ ഇതുവരെ എട്ട് യെല്ലോ ലൈന്‍ ട്രെയിനുകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.ടിആര്‍എസ്‌എല്‍ ഫെബ്രുവരി 18ന് അയച്ച ട്രെയിന്‍ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകള്‍ക്ക് വേണ്ടിയുള്ള 20 ട്രെയിനുകളില്‍ ആദ്യ ഘട്ടത്തിലുള്ളവയാണ്. പീനിയ ഡിപ്പോയില്‍ എത്തിയ ശേഷം ആറ് കോച്ചുകള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ ഘടിപ്പിക്കും.അതിനുശേഷം സ്റ്റാറ്റിക്, ഇലക്‌ട്രിക്കല്‍ സര്‍ക്യൂട്ട് ടെസ്റ്റിംഗ് നടത്തും. തുടര്‍ന്ന് രാത്രിയില്‍ മെയിന്‍ ലൈനില്‍ 750 കിലോമീറ്റര്‍ ട്രയല്‍ റണ്‍ നടത്തും. യെല്ലോ ലൈനിലെ ട്രെയിനുകള്‍ കമ്മ്യൂണിക്കേഷന്‍സ് ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.ഇത് ഡ്രൈവറില്ലാത്ത പ്രവര്‍ത്തനത്തിന് അനുവദിക്കുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി പര്‍പ്പിള്‍, ഗ്രീന്‍ ലൈന്‍ ട്രെയിനുകള്‍ ഡിടിജി സിഗ്‌നലിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് ലോക്കോ പൈലറ്റുമാര്‍ ആവശ്യമാണ്.2025 ജനുവരിയില്‍ പര്‍പ്പിള്‍ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിന്‍ ലഭിച്ചിട്ടും ബിഎംആര്‍സിഎല്ലിന് (BMRCL) ഇതുവരെ എല്ലാ 37 നിയമപരമായ അനുമതികളും ലഭിച്ചിട്ടില്ല. ‘സിഗ്‌നലിങ് സോഫ്റ്റ്‌വെയറിൻ്റെ പരിശോധന നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷാ സര്‍ട്ടിഫിക്കേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.നടപടി അടിയന്തര ആവശ്യം തിരിച്ചറിഞ്ഞ്‌TRSL മാര്‍ച്ച്‌ അവസാനത്തോടെ മൂന്നാമത്തെ ട്രെയിന്‍ കൈമാറാന്‍ സാധ്യതയുണ്ട്. അതിനുശേഷം യെല്ലോ ലൈനിലേക്കുള്ള ബാക്കിയുള്ള 7 ട്രെയിനുകള്‍ അയയ്ക്കും. അതിനു ശേഷമാണ് പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകള്‍ക്ക് വേണ്ടിയുള്ള ശേഷിക്കുന്ന 18 ട്രെയിനുകള്‍ അയയ്ക്കുക.’ഞങ്ങള്‍ അടിയന്തര ആവശ്യകത തിരിച്ചറിഞ്ഞ് മെയ്-ജൂണ്‍ മാസത്തോടെ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ മൂന്ന് ട്രെയിനുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ഇത് ഈ ലൈനിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കും’ – ഒരു BMRCL ഉദ്യോഗസ്ഥന്‍ പറഞ്ഞു.പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ 57 ട്രെയിനുകളുണ്ടെങ്കിലും ബെംഗളൂരുവില്‍ തിരക്കുള്ള സമയങ്ങളിലെ മെട്രോ യാത്ര മുംബൈ ലോക്കല്‍ ട്രെയിനുകളിലേതിന് സമാനമാണ്. തിരക്കുള്ള സമയങ്ങളില്‍ പലര്‍ക്കും ട്രെയിനുകളില്‍ കയറിപ്പറ്റാന്‍ സാധിക്കാറില്ല. പ്രവൃത്തി ദിവസങ്ങളില്‍ ശരാശരി പ്രതിദിന, യാത്രക്കാരുടെ എണ്ണം 10 ലക്ഷമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group