ബാംഗ്ലൂർ : ഫെബ്രുവരി 22-ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടക്കുന്ന ഇഫ്താർ മീറ്റിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചക്ക് 2.00 മണിക്ക് ആരംഭിക്കുന്ന സംഗമം ബാംഗ്ലൂർ ഇസ്ലാഹി സെൻറർ പ്രസിഡൻ്റ് കെ വി ബഷീർ ഉത്ഘാടനം ചെയ്യും.’സമൂഹത്തെ തകർക്കുന്ന ലിബറലിസം’ എന്ന സമ്മേളന പ്രമേയത്തിൽ ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന വിജ്ഞാന സദസ്സിൽ ഡോ: അബ്ദുല്ല ബാസിൽ പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. ‘സന്തുഷ്ട കുടുംബം സാധ്യമാണ് ‘ എന്ന വിഷയത്തിൽ ഷാഹിദ് മുസ്ലിം ഫാറൂഖി, ‘ആരാധനാ നിരതരാവുക’ എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫി, ‘മടക്കയാത്രക്ക് ഒരുങ്ങുക’ എന്ന വിഷയത്തിൽ നിസാർ സലാഹി എന്നിവർ സംസാരിക്കും. ഉച്ചക്ക് 1.00 മണിക്ക് ആരംഭിക്കുന്ന മുതിർന്ന കുട്ടികളുടെ “ടീൻസ് മീറ്റ്”, ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള “കളിച്ചങ്ങാടം” എന്നിവ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഇസ്ലാമിനെ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ പുസ്തക മേളയും സംഗമ വേദിയിൽ ഒരുക്കിയിട്ടുണ്ട്.