Home തിരഞ്ഞെടുത്ത വാർത്തകൾ പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാൻ കൈകോർത്ത് രക്ഷാസംഘം; മെട്രോ സർവീസ് നിർത്തിവയ്ക്കും

പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാൻ കൈകോർത്ത് രക്ഷാസംഘം; മെട്രോ സർവീസ് നിർത്തിവയ്ക്കും

by ടാർസ്യുസ്

കൊച്ചി: മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ പുരോഗമിക്കുന്നു. പൂച്ചയെ താഴെ എത്തിക്കുന്നതിനായി കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചു. ഫയർഫഫോഴ്സ് സംഘവും അനിമൽ റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 385-ാം പില്ലറിന് സമീപത്ത് ആദ്യം പരിശോധന നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ് പൂച്ചയെ രക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അവശനിലയിലുള്ള പൂച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം ഉടൻ നടത്തണമെന്ന് ആവശ്യം ശക്തമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോ സർവീസ് നിർത്തിവെച്ച് പൂച്ചയെ രക്ഷിക്കാൻ തീരുമാനമായത്.പില്ലറിന് മുകളിൽ ഒരു മൂലയിൽ തളർന്നുകിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവച്ച് ഇലക്ട്രിക് ലൈൻ ഓഫ് ചെയ്ത‌ ശേഷം പൂച്ചയെ രക്ഷിക്കാനാണ് ശ്രമം.

You may also like

error: Content is protected !!
Join Our WhatsApp Group