കേരളം : കേരളത്തിൽസ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 1,400 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,800 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാമിന് 14600 രൂപയും നൽകേണ്ടി വരും. ഇന്നലെ ഉച്ചയ്ക്ക് ശേഷവും സ്വർണവിലയിൽ വർധന സംഭവിച്ചിരുന്നു. 880 രൂപയുടെ വർധനയാണ് ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ ഉണ്ടായത്.ഇന്നലെ രാവിലെ 800 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ച സ്ഥാനത്താണ് ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്നുമായി 2,280 രൂപയുടെ വർധന സംഭവിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും സ്വർണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.