Home കർണാടക സൂര്യപ്രകാശത്തിന് അധിക വാടക; ബെംഗളൂരുവിൽ ഫ്ലാറ്റ് വാടക 80,000

സൂര്യപ്രകാശത്തിന് അധിക വാടക; ബെംഗളൂരുവിൽ ഫ്ലാറ്റ് വാടക 80,000

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെ വീട് വാടക കുതിച്ചുയരുന്നതിനിടയില്‍, വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് വാടക വർദ്ധിപ്പിക്കുന്ന ഉടമയുടെ നടപടി വാർത്തയാകുന്നു (Bengaluru House Rent).സർജാപുരിലെ ഒരു ഫ്ലാറ്റിന് മാസം 80,000 രൂപ വാടക ചോദിച്ച ഉടമയുടെ ന്യായീകരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയും പ്രതിഷേധവും ഉയർത്തുന്നത്.ഫ്ലാറ്റിനുള്ളിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നും (Sunlight-facing flat) കാറ്റും വെളിച്ചവുമുള്ള മുറികളായതിനാലുമാണ് ഇത്രയും ഉയർന്ന വാടക ചോദിക്കുന്നതെന്നാണ് ഉടമയുടെ വാദം. ‘എക്സ്’ (X) പ്ലാറ്റ്‌ഫോമില്‍ ഒരാള്‍ പങ്കുവെച്ച ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. “ഇനി ശുദ്ധവായു ശ്വസിക്കുന്നതിനും ഉടമകള്‍ ചാർജ് ഈടാക്കുമോ?” എന്നാണ് പലരും പരിഹാസരൂപേണ ചോദിക്കുന്നത്.ഐടി മേഖലയായ സർജാപുരിലെ 2BHK ഫ്ലാറ്റുകള്‍ക്ക് സാധാരണ 40,000 – 50,000 രൂപയാണ് വാടകയെന്നിരിക്കെയാണ് സൂര്യപ്രകാശത്തിന്റെ പേരില്‍ ഉടമ 80,000 രൂപ ആവശ്യപ്പെട്ടത്. നഗരത്തില്‍ ഡിമാൻഡ് വർദ്ധിക്കുന്നതിനനുസരിച്ച്‌ വാടകക്കാർ നേരിടുന്ന ദുരനുഭവങ്ങളുടെ അവസാനത്തെ ഉദാഹരണമാണിത്. ഇന്റർവ്യൂവിന് സമാനമായ നടപടിക്രമങ്ങള്‍ക്ക് ശേഷമേ പലപ്പോഴും ബെംഗളൂരുവില്‍ ഇപ്പോള്‍ വീട് ലഭിക്കുന്നുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group