കാസറഗോഡ്: ഇൻഫ്ലുവൻസർ യുവതിയെ ജീവനോ ടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് മരിച്ചത്. വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ സജീവ സാന്നിധ്യമായിരുന്നു ചിന്നു പാപ്പു. ഇവർക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നവെന്നാണ് പോലീസ് പറയുന്നത്. അതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം.ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.