ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗരപാലിക (ബി.ബി.എം.പി) വിഭജിച്ച്ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ(ജി.ബി.എ) കീഴിൽ രൂപവത്കരിച്ചഅഞ്ച് നഗരകോർപറേഷനുകളിലേക്കുള്ളതിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ്പേപ്പറുകൾ ഉപയോഗിക്കും. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻറേതാണ് തീരുമാനം. മേയ് 25-ന് ശേഷംനടക്കാനിരിക്കുന്ന ഈ സുപ്രധാനതിരഞ്ഞെടുപ്പിന് പുറമെ, ഈവർഷാവസാനം നടക്കാനിരിക്കുന്ന ജില്ലാ,താലൂക്ക് പഞ്ചായത്ത്തിരഞ്ഞെടുപ്പുകളിലും ബാലറ്റ്പേപ്പറുകൾ തന്നെയാകുംഉപയോഗിക്കുകയെന്ന് തിരഞ്ഞെടുപ്പ്കമ്മീഷണർ ജി.എസ്. സംഗ്രേഷിവ്യക്തമാക്കി.തിരഞ്ഞെടുപ്പ് രീതി നിശ്ചയിക്കുന്നതിൽ കമ്മീഷനുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്നും സുതാര്യത ഉറപ്പാക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ് ക്യാമറകളും സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്നും കമ്മീഷണർ അറിയിച്ചു. കള്ളവോട്ട് തടയുന്നതിനായി ശക്തമായ പോലീസ് കാവലും ഏർപ്പെടുത്തും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴി നടത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ കൂടി പരിഗണിച്ചാണ് ഈ തീരുമാനം.സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്,നഗര, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്നതിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർഉപയോഗിച്ച് നടത്തണമെന്ന്തിരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാനസർക്കാർ നേരത്തെ ശിപാർശചെയ്തിരുന്നു. കോൺഗ്രസ് നേതാവ്രാഹുൽ ഗാന്ധിയുടെ വോട്ട് ചേരിആരോപണത്തിന് പിന്നാലെയായിരുന്നുകർണാടക സർക്കാറിൻറെ നീക്കം.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽകർണാടകയിലെ ബെംഗളൂരുസെൻട്രൽ ലോക്സഭാമണ്ഡലത്തിൽപ്പെട്ട മഹാദേവപുരഅസംബ്ലിക്ക് കീഴിൽ വോട്ടുചോരിനടന്നു എന്നായിരുന്നു രാഹുൽഗാന്ധിയുടെ ആരോപണം.അതേസമയം ജൂൺ 30നകം ബെംഗളൂരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച്ച കർണാടക സർക്കാറിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനോടും ആവശ്യപ്പെട്ടിരുന്നു. 2025-ൽ ബെംഗളൂരു നഗരസഭയെ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നിങ്ങനെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ആകെ 369 വാർഡുകളിലായി നടക്കുന്ന വോട്ടെടുപ്പിനായി 8,044 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുറത്തിറക്കിയ കരട് വോട്ടർ പട്ടിക പ്രകാരം 88,91,411 വോട്ടർമാരാണ് അഞ്ച് കോർപ്പറേഷനുകളിലുമായി ആകെ ഉള്ളത്.വാർഡുകളിലെ വോട്ടർമാരുടെഎണ്ണത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്.ബെംഗളൂരു വെസ്റ്റ് മുനിസിപ്പൽകോർപ്പറേഷനിലെ 23-ാം വാർഡിലാണ്ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്(49,530 പേർ). എന്നാൽ ബെംഗളൂരുഈസ്റ്റ് കോർപ്പറേഷനിലെ 16-ാംവാർഡിൽ കേവലം 10,926 വോട്ടർമാർമാത്രമാണുള്ളത്. നഗര വിഭജനത്തിന്ശേഷമുള്ള ഭരണസംവിധാനം കുറ്റമറ്റരീതിയിൽ നടപ്പിലാക്കുന്നതിന്റെഭാഗമായാണ് ഈ പുതിയ വാർഡ്വിഭജനവും തിരഞ്ഞെടുപ്പ്ക്രമീകരണങ്ങളുംഒരുക്കിയിരിക്കുന്നത്.