Home Featured 18 കോടി ആകും വരെ കാത്തു നിൽക്കാതെ കുഞ്ഞു ഇമ്രാന്‍ യാത്രയായി

18 കോടി ആകും വരെ കാത്തു നിൽക്കാതെ കുഞ്ഞു ഇമ്രാന്‍ യാത്രയായി

by മൈത്രേയൻ

പെരിന്തല്‍മണ്ണനാടിന്റെ കരുതലില്‍ ചികിത്സയൊരുങ്ങുന്നത് അറിയാതെ, 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന്‍ യാത്രയായി. സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂര്‍വ രോഗം ബാധിച്ച്‌ ചികിത്സയിലിരുന്ന പെരിന്തല്‍മണ്ണയിലെ ആറുമാസം പ്രായമായ ഇമ്രാന്‍ മുഹമ്മദ് ചൊവ്വാഴ്ച രാത്രി 11.30–-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്ബുവരെ 16.16 കോടി രൂപ ചികിത്സാ സഹായനിധിയിലേക്കെത്തിയിരുന്നു.

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഏറാന്തോട് മദ്രസപ്പടിയിലെ കുളങ്ങരപറമ്ബില്‍ ആരിഫിന്റെയും റമീസ് തസ്നിയുടെയും മൂന്നാമത്തെ കുട്ടിയാണ് ഇമ്രാന്‍. ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂര്‍വ ജനിതകരോഗമായിരുന്നു.

ജീവിതത്തിലേക്ക് പിച്ചവയ്ക്കാന്‍ അമേരിക്കയില്‍നിന്ന് മരുന്ന് എത്തിക്കുന്നതിന് 18 കോടി രൂപയായിരുന്നു ആവശ്യം. ഒന്നരവര്‍ഷം മുമ്ബ് ഇമ്രാന്റെ 72 ദിവസം പ്രായമായ സഹോദരിയും സമാന രോഗംബാധിച്ച്‌ മരിച്ചിരുന്നു. അഞ്ചുവയസുകാരി നദിയ മറ്റൊരു സഹോദരിയാണ്.

മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ്‌ ഒരു മലയാളിയുടെ സന്തോഷം. *Dayfresh* വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്. ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ *ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ* എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്. ഇപ്പോൾ *ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക്‌ ഓർഡർ ചെയ്യാവുന്നതാണ്.* പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും. അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?*ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….*Play Store:- App Store:- https://apple.co/3i54JyH

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group