ചരിത്രത്തില്‍ ആദ്യമായി ഇന്ത്യൻ വനിതകള്‍ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തി. ഇന്ന് നടന്ന ഏകദിന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ആണ് ഇന്ത്യ കിരീടം ഉയർത്തിയത്.ഇന്ത്യ ഉയർത്തിയ 397 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 246 റണ്‍സിന് ഓളൗട്ട് ആയി.ലൗറ വോള്വ്ർഡറ്റും തസ്മിൻ ബ്രിറ്റ്സും ചേർന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് നല്‍കിയത്. എന്നാല്‍ സ്കോർ 51ല്‍ നില്‍ക്കെ തസ്മിനെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ട് ആക്കി അമഞ്ചോത് കൗർ ഇന്ത്യക്ക് പ്രതീക്ഷ നല്കി.

റണ്‍ എടുക്കും മുമ്ബ് അന്നെകെ ബോർഷൈനെ പൂർത്തിയാക്കി ശ്രീ ചരണി ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തില്‍ ആക്കി. ഇന്ന് ബാറ്റ് കൊണ്ട് തിളങ്ങിയ ഷഫാലില്ക് ബൗള്‍ നല്കി കൊണ്ട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നടത്തിയ നീക്കം വഴിത്തിരിവായി. 2 ഓവറിനിടയില്‍ സുനെ ലൂസിനെയും മരിസനെ കാപ്പിനെയും ഷഫാലി പുറത്താക്കി.പിന്നാലെ ജാഫ്തയെ ദീപ്തി ശർമ്മയും പുറത്താക്കി. വിക്കറ്റുകള്‍ വീഴുമ്ബോഴും ഒരു വശത്ത് വോള്വ്ർഡറ്റ് ശക്തമായി നിലയുറച്ചു. രാധ യാദവിനെ തുടർച്ചയായി രണ്ട് സിക്സുകള്‍ പറത്തി ഡെർക്സനും വോള്വ്ർഡറ്റിനൊപ്പം ചേർന്നു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് ആശങ്ക ഉയർത്തി.അവസാനം ദീപ്തി ശർമ്മ ഈ കൂട്ടുകെട്ട് തകർത്തു. 101 റണ്‍സ് എടുത്ത വോള്വ്ർഡാറ്റും പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ പോരാട്ടം അവസാനിച്ചു.നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ വനിതകള്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സിന്റെ വെല്ലുവിളിയുയർത്തുന്ന സ്കോർ നേടി.ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍, ഷഫാലി വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗും (78 പന്തില്‍ 87 റണ്‍സ്, 2 സിക്സും 7 ഫോറും) ദീപ്തി ശർമ്മയുടെ നിർണായകമായ റണ്‍-എ-ബോള്‍ 58 റണ്‍സും ഇന്ത്യയ്ക്ക് കരുത്തായി.ഓപ്പണിംഗില്‍ സ്മൃതി മന്ദാന 45 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും ക്ലോ ട്രയോണിന് മുന്നില്‍ വീണു. ജെമീമ റോഡ്രിഗസ് 24 റണ്‍സ് സംഭാവന നല്കി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റണ്‍സ് ചേർത്തെങ്കിലും നോൻകുലൂലെകോ മ്ലാബയുടെ ബൗളിംഗില്‍ പുറത്തായി. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 24 പന്തില്‍ 34 റണ്‍സെടുത്ത്, 3 ഫോറുകളും 2 സിക്സറുകളും സഹിതം സ്കോർ 300-നടുത്ത് എത്തിക്കാൻ സഹായിച്ചു.12 വൈഡുകളും ഒരു നോ-ബോളും ഉള്‍പ്പെടെ 15 എക്സ്ട്രാ റണ്‍സുകളും ടീമിന് ലഭിച്ചു.ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയില്‍, അയബോംഗ ഖാക്ക 9 ഓവറില്‍ 58 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധേയയായി. നോൻകുലൂലെകോ മ്ലാബ, നദീൻ ഡി ക്ലാർക്ക്, ക്ലോ ട്രയോണ്‍ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. എന്നാല്‍, ഇന്ത്യൻ റണ്‍സൊഴുക്ക് കാര്യക്ഷമമായി തടയാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് കഴിഞ്ഞില്ല.