Home Featured ബം​ഗ​ളൂ​രു തു​ര​ങ്ക​പാ​ത പ​ദ്ധ​തിയുടെ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര പി​ഴവ്

ബം​ഗ​ളൂ​രു തു​ര​ങ്ക​പാ​ത പ​ദ്ധ​തിയുടെ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര പി​ഴവ്

by admin

ബം​ഗ​ളൂ​രു: ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യി ബം​ഗ​ളൂ​രു​വി​ൽ ന​ട​പ്പാ​ക്കു​ന്ന തു​ര​ങ്ക​പാ​ത​യു​ടെ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ൽ (ഡി.​പി.​ആ​ർ) ഗു​രു​ത​ര പി​ഴ​വു​കൾ.സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടേ​താ​ണ് കണ്ടെ​ത്ത​ൽ. മ​തി​യാ​യ ഡേ​റ്റ​യും സാ​ങ്കേ​തി​ക വി​ല​യി​രു​ത്ത​ലും ഇ​ല്ലാ​തെ ഡി.​പി.​ആ​ർ തി​ടു​ക്ക​ത്തി​ൽ ത​യാ​റാ​ക്കി​യ​താ​ണെ​ന്ന് ക​ർ​ണാ​ട​ക ന​ഗ​ര​വി​ക​സ​ന വ​കു​പ്പ് രൂ​പ​വ​ത്ക​രി​ച്ച പാന​ൽ പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ മണ്ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്റെ (ബി.​എം.​ആ​ർ.​സി.​എ​ൽ) എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ (സി​വി​ൽ) സി​ദ്ധ​ന​ഗൗ​ഡ ഹെ​ഗാ​ര​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ഗതാഗത പഠനത്തിലെ പ്രധാന പോരായ്മകളും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. ബംഗളൂരുവിന്റെ വടക്കുതെക്ക് ഇടനാഴിയിലൂടെയുള്ള നി ർദിഷ്ട തുരങ്കം നമ്മ മെട്രോ ലൈനിന് സമാന്തരമാ യി കടന്നുപോകും.സ്വകാര്യ വാഹനങ്ങളിൽനിന്ന് എത്രപേർ പൊതുഗ താഗതത്തിലേക്ക് മാറുമെന്നതിനെക്കുറിച്ച് വിശ്വസ നീയ ഡേറ്റയില്ല. ഗതാഗത പഠനങ്ങൾ ദുർബലമാ ണ്. പ്രാഥമിക ഡേറ്റ ശേഖരിക്കുന്നതിന് ഫീൽഡ് സ ർവേ നടത്തിയിട്ടില്ല.ഭൂമി ഏറ്റെടുക്കൽ പദ്ധതികൾ, പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത വിലയിരുത്തലുകൾ, ദുരന്തനിവാരണ, സുരക്ഷാ പദ്ധതികൾ, നടപ്പാത, ഡ്രെയിനേജ് ഡിസൈനുകൾ എന്നിവയെക്കുറിച്ചു ള്ള നിർണായക രേഖകളും പഠനങ്ങളും ഡി.പി.ആ റിൽ ഇല്ല.

പ്രവേശനത്തിനും പുറത്തുകടക്കാനും റാമ്പുകൾ സ്ഥാപിക്കുന്നത് ഉപരിതല ഗതാഗതക്കു രുക്ക് കൂടുതൽ വഷളാക്കും, പ്രത്യേകിച്ച് തുരങ്ക ഗ താഗതം നിലവിലുള്ള ജങ്ഷനുകളുമായി ലയിക്കു ന്നിടത്ത്. ബംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻ സ്പോർട്ട് അതോറിറ്റി (ബി.എം.എൽ.ടി.എ) അവ ലോകനം പൂർത്തിയാക്കുന്നതിന് മുമ്പ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഡി.പി.ആർ കമീഷൻ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീക രിച്ചുവെന്നും മുന്നറിയിപ്പുകൾ അവഗണിച്ചുവെ ന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ട്രാഫിക് ഡേറ്റയോ തത്സമയ സർവേകളോ നടത്തിയിട്ടില്ലെ ന്നും വിദഗ്ധ സമിതി കണ്ടെത്തി

You may also like

error: Content is protected !!
Join Our WhatsApp Group