ബെംഗളൂരു : ബെംഗളൂരുവിൽ മയക്കുമരുന്ന് ഇടപാടുകാരുമായി ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ ഒരു സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ 11 പോലീസുകാരുടെ പേരിൽ നടപടി.ഇവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ചാമരാജ്പേട്ട് സർക്കിൾ ഇൻസ്പെക്ടർ ടി. മഞ്ജണ്ണ, ഹെഡ്കോൺസ്റ്റബിൾ രമേഷ്, കോൺസ്റ്റബിൾമാരായ ശിവരാജ്, മധുസൂദൻ, പ്രസന്ന, ശങ്കർ ബെലഗളി, ആനന്ദ് എന്നിവരെയും ജെജെ നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ ബസനഗുഡി ഗൗഡ, കുമാർ, ആനന്ദ് എന്നിവരെയും മറ്റൊരു പോലീസുകാരനെയുമാണ് സസ്പെൻഡ് ചെയ്‌തത്.
ഇവർ മയക്കുമരുന്ന് ഇടപാടുകാരിൽനിന്ന് ‘മാസപ്പടി’ പറ്റുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മയക്കുമരുന്നു ഗുളികകൾ വിൽക്കുന്നതിന് സംരക്ഷണം നൽകാൻ ഇവർ മാസം തോറും പണം പിരിച്ചെടുത്തിരുന്നതായാണ് കണ്ടത്തൽ.ഇവർ മയക്കുമരുന്ന് ഇടപാടുകാരിൽനിന്ന് ‘മാസപ്പടി’ പറ്റുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.മയക്കുമരുന്നു ഗുളികകൾ വിൽക്കുന്നതിന് സംരക്ഷണം നൽകാൻ ഇവർ മാസം തോറും പണം പിരിച്ചെടുത്തിരുന്നതായാണ് കണ്ടത്തൽ.മയക്കുമരുന്ന് സംഘം നടത്തുന്ന പാർട്ടികളിൽ പങ്കെടുത്തിരുന്നതായും കണ്ടെത്തി.
കഴിഞ്ഞമാസം 22-ന് ആർആർ നഗർ പോലീസ് ആറംഗ മയക്കുമരുന്ന് കടത്തുസംഘത്തെ പിടികൂടിയതിനു തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്.സംഘത്തിന്റെ പക്കൽനിന്നും മയക്കുമരുന്നായി ഉപയോഗിക്കുന്ന 1,000 ഗുളികകൾ പിടിച്ചെടുത്തിരുന്നു. ചാമരാജ് നഗർ, ജെജെ നഗർ പോലീസുമായി പിടിയിലായ സംഘം ബന്ധം പുലർത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വിശദമായ അന്വേഷണം നടത്തിയശേഷമാണ് നടപടിയെടുത്തത്.