Home Featured ബെംഗളൂരു : രണ്ട് ബസുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ് ഓട്ടോറിക്ഷ; ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു, വീഡിയോ വൈറല്‍

ബെംഗളൂരു : രണ്ട് ബസുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ് ഓട്ടോറിക്ഷ; ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു, വീഡിയോ വൈറല്‍

by admin

കർണാടകയിലെ ചിത്രദുർഗയില്‍ നടന്ന ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്.രണ്ട് ബസുകള്‍ക്കിടയില്‍ ഒരു ഓട്ടോറിക്ഷ ഇടിച്ചുകയറി ഗുരുതരമായി തകരുന്നത് വീഡിയോയില്‍ കാണാം. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ബസ് ഒരു ഓട്ടോറിക്ഷയില്‍ പിന്നില്‍ നിന്ന് ഇടിക്കുന്നതും അതിനു മുന്നില്‍ മറ്റൊരു ബസ് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബസ് ഡ്രൈവർ ബ്രേക്ക് ഇടുമ്ബോഴേക്കും ഓട്ടോറിക്ഷ രണ്ട് ബസുകള്‍ക്കിടയില്‍ തകർന്നിരുന്നു.എന്നാല്‍ റിപ്പോർട്ടുകള്‍ പ്രകാരം, ഓട്ടോറിക്ഷ ഡ്രൈവറും അതിലെ യാത്രക്കാരും അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ഇവരെ സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഓട്ടോറിക്ഷയുടെ അവസ്ഥ നോക്കുമ്ബോള്‍ ആരെങ്കിലും രക്ഷപ്പെട്ടിരിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഓട്ടോ പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും പിടിച്ചെടുത്തു. അപകട കാരണത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസുകളുടെ അമിത വേഗതയും അശ്രദ്ധയും മൂലമാണ് അപകടം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group