മംഗളൂരു:ഫരംഗിപേട്ട് മാരിപ്പള്ളക്ക് സമീപം പുഡു ഗ്രാമത്തിലെ സുജീർ മല്ലിയില്‍ വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു. കോഡ്മാനില് നിന്നുള്ള എസ്.സുധീറാണ് (30) മരിച്ചത്. പരിക്കേറ്റ ഫരംഗിപേട്ടയില് താമസിക്കുന്ന ദിവ്യ എന്ന ദീക്ഷിതയെ (26) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും വർഷമായി സുധീറും ദിവ്യയും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് പിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രശ്നങ്ങള്‍ക്കിടയിലും സുധീർ ദിവ്യയെ വിളിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു.തിങ്കളാഴ്ച രാവിലെ സുജീർ മല്ലിയില്‍ ദിവ്യയെ കാണാൻ സുധീർ എത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടയില്‍ സുധീർ കത്തി ഉപയോഗിച്ച് യുവതിയെ കുത്തി. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ ദിവ്യ മരിച്ചുവെന്ന് കരുതിയ സുധീർ വാടക വീട്ടിലേക്ക് പോയി തൂങ്ങിമരിച്ചു എന്ന് പൊലീസ് പറഞ്ഞു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തുന്നു.
ഓണയാത്ര: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കുയര്‍ത്തി സ്വകാര്യബസുകള്‍, തുക ഇരട്ടിയാക്കി
ബെംഗളൂരുവില്‍നിന്ന് കേരളത്തിന്റെ തെക്കൻഭാഗത്തേക്കുള്ള ബസുകളില്‍ സാധാരണ നിരക്കിനെക്കാള്‍ ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് മറ്റു ദിവസങ്ങളില്‍ 1250-1500 രൂപയായിരുന്നു നിരക്കെങ്കില്‍ ഓണത്തോട് അടുത്ത ദിവസങ്ങളില്‍ 2500-3000 രൂപയാണ് ഈടാക്കുന്നത്.ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രധാന തീവണ്ടികളില്‍ ടിക്കറ്റ് തീർന്നിരിക്കുകയാണ്.
ഇത് മുതലാക്കാൻ സ്വകാര്യബസുകളും നേരത്തേതന്നെ നിരക്ക് വർധിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ രണ്ട്, മൂന്ന് ദിവസങ്ങളില്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ബസുകളിലാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇത്തവണ ഓണത്തിന് ഏറ്റവുംകൂടുതല്‍ യാത്രാത്തിരക്ക് പ്രതീക്ഷിക്കുന്നത് ഇൗ ദിവസങ്ങളിലാണ്,മുൻവർഷങ്ങളിലും ഓണക്കാലത്ത് സ്വകാര്യബസുകള്‍ മൂന്നിരട്ടി വരെ നിരക്ക് വർധന വരുത്തിയിട്ടുണ്ട്. ഇത്തവണ ഇപ്പോള്‍ ബുക്ക് ചെയ്താല്‍പോലും ഇരട്ടിനിരക്ക് വാങ്ങുന്നതിനാല്‍ ഓണം അടുക്കുമ്ബോള്‍ കഴിഞ്ഞതവണത്തെക്കാള്‍ നിരക്ക് വർധിപ്പിക്കുമെന്ന് ആശങ്കയുണ്ട്.
ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസിമലയാളികള്‍ എത്തുന്നത് ചെന്നൈയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ്.ചെന്നൈയെ അപേക്ഷിച്ച് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് തീവണ്ടി സർവീസുകളുടെ എണ്ണം കുറവാണ്. അതിനാല്‍ ഇവിടെനിന്ന് നാട്ടിലേക്ക് പോകുന്നതിന് കൂടുതല്‍പ്പേരും ആശ്രയിക്കുന്നത് ബസുകളെയാണ്. ഇത് മുതലാക്കാനാണ് സ്വകാര്യബസുകള്‍ വൻനിരക്ക് ഈടാക്കുന്നത്.