Home Featured കർണാടകത്തിന്റെ നേത്രാരോഗ്യപദ്ധതി ആശ കിരൺ ആഗോളതലത്തിൽ മാതൃകയാകുന്നു.

കർണാടകത്തിന്റെ നേത്രാരോഗ്യപദ്ധതി ആശ കിരൺ ആഗോളതലത്തിൽ മാതൃകയാകുന്നു.

by admin

ബെംഗളൂരു : കർണാടക സർക്കാർ നടപ്പാക്കുന്ന നേത്രാരോഗ്യപദ്ധതി ആശ കിരൺ ആഗോളതലത്തിൽ മാതൃകയാകുന്നു. അന്ധതാനിവാരണത്തിന് സഹായിക്കുന്ന സംരംഭത്തെ മാതൃകാപദ്ധതിയായി മറ്റുരാജ്യങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്‌ഒ) കർണാടക സർക്കാരിനെ അറിയിച്ചു. പദ്ധതി നടത്തിപ്പിനെക്കുറിച്ച് പഠിക്കാനും ഈ സംരംഭവുമായി ചേർന്നുപ്രവർത്തിക്കാനും ഡബ്ല്യുഎച്ച്ഒ ആലോചിക്കുന്നെന്നും വ്യക്തമാക്കി.

ഡബ്ല്യുഎച്ച്ഒയുടെ ഇന്ത്യയിലെ പ്രതിനിധിയായ ഡോ. റോഡറിക്കോ എച്ച്. ഒഫ്രിൻ കർണാടക ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത‌തയ്ക്ക് അയച്ച കത്തിലാണ് ആശ കിരൺ പദ്ധതിയെ പ്രകീർത്തിച്ചത്. എല്ലാവർക്കും നേത്രാരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി വലിയമാറ്റങ്ങൾ സൃഷ്‌ടിച്ചെന്നും ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയണമെന്നും കത്തിൽ പറയുന്നു.

പദ്ധതി എങ്ങനെ നടപ്പാക്കുന്നെന്ന് അറിയുന്നതിനായി ഇതിൻ്റെ പ്രവർത്തനരൂപരേഖ തയ്യാറാക്കാനുള്ള താത്പര്യവും അറിയിച്ചു.കഴിഞ്ഞവർഷമാണ് ആശ കിരൺ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കംകുറിച്ചത്. വീടുകൾതോറുമെത്തി നേത്രപരിശോധന നടത്തുകയും കണ്ണട ആവശ്യമുള്ളവർക്ക് അതും ശസ്ത്രക്രിയവേണ്ടവർക്ക് അതിനും സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. എല്ലാപ്രായത്തിലുള്ളവർക്കും പദ്ധതിപ്രകാരം പരിശോധന നടത്തുന്നുണ്ട്. മാർച്ചുവരെയുള്ള കണക്കുകൾപ്രകാരം ഒരുകോടി ആൾക്ക് പദ്ധതിപ്രകാരം നേത്രപരിശോധന നടത്തിയിട്ടുണ്ട്. 39,000 പേർക്ക് തിമിരശസ്ത്രക്രിയനടത്തി. 2.45 ലക്ഷം പേർക്ക് കണ്ണടനൽകി.

ശകാരിച്ചത്‌ ഇഷ്‌ടമായില്ല; വീട്ടുജോലിക്കാരന്‍ യുവതിയെയും മകനെയും കൊലപ്പെടുത്തി

ശകാരിച്ചതിന്റെ പേരില്‍ യുവതിയെയും മകനെയും വീട്ടുജോലിക്കാരന്‍ കൊലപ്പെടുത്തി. രുചിക സെവാനി (42), മകന്‍ കൃഷ്‌ണന്‍(14) എന്നിവരാണു കൊല്ലപ്പെട്ടത്‌.അവരുടെ ജോലിക്കാരന്‍ മുകേഷി(24)നെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ബുധനാഴ്‌ച രാത്രി 9.30 നാണു സംഭവമെന്നു ഡല്‍ഹി പോലീസ്‌ അറിയിച്ചു.ബിഹാറില്‍നിന്നുള്ള മുകേഷ്‌ ഡല്‍ഹിയിലെ അമര്‍ കോളനിയിലാണ്‌ താമസിച്ചിരുന്നത്‌.

രുചികയുടെ വീട്ടുജോലിക്കാരനും ൈഡ്രവറുമായിരുന്നു അയാള്‍. അവര്‍ ശകാരിച്ചതാണു പ്രകോപനമായത്‌. രുചികയുടെ ഭര്‍ത്താവ്‌ കുല്‍ദീപ്‌ സെവാനി ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ്‌ ആക്രമണ വിവരമറിഞ്ഞത്‌് രക്‌തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഡല്‍ഹിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു മുകേഷിനെ പോലീസ്‌ പിടികൂടിയത്‌.

You may also like

error: Content is protected !!
Join Our WhatsApp Group