Home Featured ഹെബ്ബാൾ ഫ്ലൈഓവർ താൽക്കാലികമായി അടച്ചു; യാത്രക്കാർക്ക് ട്രാഫിക് മുന്നറിയിപ്പ്

ഹെബ്ബാൾ ഫ്ലൈഓവർ താൽക്കാലികമായി അടച്ചു; യാത്രക്കാർക്ക് ട്രാഫിക് മുന്നറിയിപ്പ്

ബെംഗളൂരു: ഹെബ്ബാൾ ട്രാഫിക് പോലീസ് സ്റ്റേഷനിന്റെ പരിധിയിൽ ഉൾപ്പെട്ട ഹെബ്ബാൾ ഫ്ലൈഓവർ BBMPയുടെ അറ്റാകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ 20 (വെള്ളി) രാത്രി 11.30 മുതൽ രാവിലെ 5 മണി വരെ, ജൂൺ 21 (ശനി) രാത്രി 11.30 മുതൽ രാവിലെ 5 മണി വരെ എല്ലാ തരം വാഹനഗതാഗതത്തിനും അടച്ചിടും എന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു .

കേംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്ക് വരുന്ന യാത്രക്കാർക്ക് വേറെ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.


പകരമായ മാർഗം:

ഹെബ്ബാൾ സർകിളിൽ വലതോട്ടു തിരിച്ച്
തുമകൂർ ഔട്ടർ റിംഗ് റോഡിലൂടെ യാത്ര തുടരുക
കുവേംപു സർക്കിളിൽ ഇടത്തോട്ടു തിരിച്ച്
ന്യൂ BEL റോഡിലൂടെയും സദാശിവനഗർ പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ ഇടത്തോട്ടു തിരിച്ച്,
മെഖ്രി സർക്കിളിൽ എത്തി നഗരത്തിലേക്ക് പ്രവേശിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group