Home Featured ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഒരുകുട്ടിയും

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഒരുകുട്ടിയും

by admin

ഉത്തരാഖണ്ഡില്‍ കേദാർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടു. ഡെറാഡൂണില്‍ നിന്നും പുണ്യസ്ഥലമായ കേദാർനാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ ഗൗരികുണ്ഡിനും ത്രിയുഗിനാരായണിനും ഇടയിലുള്ള മേഖലയില്‍ തകർന്നു വീഴുകയായിരുന്നു.

തകർന്നു വീണ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.പൈലറ്റ് ഉള്‍പ്പെടെ ഏഴ് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ, തുറസ്സായ വയലില്‍ തീപിടിച്ച്‌ കിടക്കുന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മോശം കാലാവസ്ഥയാണ് ഈ ദാരുണമായ സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നാളെ മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനം

കര്‍ണാടകയില്‍ നാളെ മുതല്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നിരോധിക്കുന്നു. ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. എല്ലാ കക്ഷികളും ജൂണ്‍ 20 നകം അവരുടെ പ്രതികരണങ്ങള്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.കേസ് വീണ്ടും ജൂണ്‍ 24ന് പരിഗണിക്കും.

ഏപ്രില്‍ 2നാണ് ഓല, ഊബര്‍, റാപിഡോ തുടങ്ങിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ സിംഗിള്‍ ബെഞ്ചിന്റെ നിരോധന ഉത്തരവിനെതിരേ കര്‍ണാടക ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നത്.ഇവ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിലപാട്.

എന്നാല്‍, ഈ വാഹനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും ശരിയായ പെര്‍മിറ്റുകളുള്ള വാഹനങ്ങള്‍ മാത്രമേ വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാനായി ഉപയോഗിക്കാറുള്ളൂ എന്നും വിവിധ കമ്ബനികള്‍ വാദിച്ചു. നിയമം പ്രാബല്യത്തിലായാല്‍ 6 ലക്ഷത്തോളം ആളുകളെ ബാധിക്കുമെന്നും റാപിഡോ വാദിക്കുകയായിരുന്നു എന്നാല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് കാമേശ്വര്‍ റാവുവും ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്, നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയും ചെയ്തു.ഗതാഗത വകുപ്പിന്റെയും ഓട്ടോ, ടാക്‌സി യൂണിറ്റുകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ 2019ലും സംസ്ഥാനത്ത് ബൈക്ക് ടാക്‌സികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ, റാപ്പിഡോ, ഊബര്‍ ഉള്‍പ്പെടെയുള്ള നിരവധി ആപ്പ് അധിഷ്ഠിത ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നടത്തുന്ന 1.5 ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കുകയും ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group