Home Featured കനത്ത മഴയും മണ്ണിടിച്ചിലും : അഗുംബെ ഘട്ടിൽ ഭാരവാഹനങ്ങള്‍ക്ക് നിരോധനം

കനത്ത മഴയും മണ്ണിടിച്ചിലും : അഗുംബെ ഘട്ടിൽ ഭാരവാഹനങ്ങള്‍ക്ക് നിരോധനം

by admin

ദേശീയ പാത 169A (തീര്‍ത്ഥഹള്ളിമാല്‍പെ റോഡ്) യിലെ അഗുംബെ ഘട്ട് ഭാഗത്ത് കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെ ഉഡുപ്പി ജില്ലാ ഭരണകൂടം ഘാട്ട് റോഡിലൂടെയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചു. പൊതുജന സുരക്ഷയ്ക്കായി 1988 ലെ സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 115, 1989 ലെ കര്‍ണാടക മോട്ടോര്‍ വാഹന ചട്ടങ്ങളിലെ സെക്ഷന്‍ 221(എ)(2), (5) എന്നിവ പ്രകാരം ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായ ഡോ. കെ വിദ്യാകുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ കാലയളവില്‍ അഗുംബെ ഘട്ടിയില്‍ ലഘുവാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഉഡുപ്പിയില്‍ നിന്ന് തീര്‍ത്ഥഹള്ളിയിലേക്ക് പോകുന്ന ഭാരമേറിയ വാഹനങ്ങള്‍ ബദലായി ഉഡുപ്പി കുന്ദാപൂര്‍ സിദ്ധപുരമസ്തിക്കാട്ടെ തീര്‍ത്ഥഹള്ളി റൂട്ട് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പഹല്‍ഗാം: വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദില്‍ ഹുസൈന്റെ ഭാര്യക്ക് ജോലി

ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തിനിടെ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻനഷ്ടമായ കുതിര സവാരിക്കാരൻ സയ്യിദ് ആദില്‍ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്‍കി.ജമ്മു കശ്മിർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആദിലിന്റെ ഭാര്യ ഗുല്‍നാസ് അക്തറിന് നിയമന ഉത്തരവ് കൈമാറി. അനന്തനാഗ് ജില്ലയിലെ ഹപത്നർ മേഖലയിലെ ആദില്‍ ഹുസൈന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ലഫ്റ്റനന്റ് ഗവർണർ നിയമന ഉത്തരവ് കൈമാറിയത്. അനന്ത്നാഗിലെ ഫിഷറീസ് വകുപ്പിലാണ് സ്ഥിരനിയമനം നല്‍കിയത്. നേരത്തെ, ജമ്മു കശ്മിർ സർക്കാർ ആദില്‍ ഹുസൈന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group