ബെംഗളൂരു: കർണാടകയിൽ കാലവർഷം ആരംഭിച്ചു.കരാവലി, മലനാട്, വടക്കൻ കർണാടക ജില്ലകളിൽ മഴ പെയ്യുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
ഉഡുപ്പി, കുടക് ജില്ലകളിൽ വ്യാഴാഴ്ച (ജൂൺ 12) കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ, ഈ രണ്ട് ജില്ലകൾക്കും കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, കുടക് ജില്ലകളിലെ അങ്കണവാടികൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
ഉഡുപ്പി ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, അംഗൻവാടികൾ. പ്രൈമറി. ഹൈസ്കൂളുകൾ എന്നിവ കമ്മീഷണർ ഡോ. വിദ്യാകുമാരി ഉത്തരവ് പുറപ്പെടുവിച്ചം
വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല, ഒപ്പം മൈക്കിള്‍ ജാക്സനും
കോഴിക്കോട്: വേടന്റെ പാട്ട് പാഠ്യവിഷയത്തിലുൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിലാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയത്.മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.
തൊണ്ണൂറുകളിൽ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’.യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിൽ ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ…’ എന്ന കഥകളിപ്പദത്തിന്റെ വീഡിയോ ലിങ്കും നൽകിയിട്ടുണ്ട്. ഈ പാട്ടിനെ കോട്ടയ്ക്കൽ പിഎസ്വി നാട്യസംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യംചെയ്യുന്നത്.കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.