Home Featured ബെംഗളൂരു : മെട്രോ സ്റ്റേഷനിൽ തുപ്പി ; യാത്രക്കാരനെ പിടികൂടി പിഴയീടാക്കി

ബെംഗളൂരു : മെട്രോ സ്റ്റേഷനിൽ തുപ്പി ; യാത്രക്കാരനെ പിടികൂടി പിഴയീടാക്കി

by admin

ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനിൽ തുപ്പിയതിന് യാത്രക്കാരനെ പിടികൂടി പിഴയീടാക്കി. ഗ്രീൻ ലൈനിലെ ദൊഡ്ഡകലസാന്ദ്ര സ്റ്റേഷനിലാണ് സംഭവം.പ്ലാറ്റ്ഫോമിലെ ലിഫ്റ്റിന് സമീപം പാൻമസാല ചവച്ചു തുപ്പിയതിനാണ് പിഴയീടാക്കിയത്.മെട്രോ സ്റ്റേഷിൽ ശുചിത്വം ലംഘിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നവരുടെ പേരിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മുന്നറിയിപ്പ് നൽകി.

പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവര്‍ത്തിക്കുകയാണ്.കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്ബോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്.

ഉടന്‍ തന്നെ ഐ.ഡി.ആര്‍.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്സീനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാല്‍ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച്‌ അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല

You may also like

error: Content is protected !!
Join Our WhatsApp Group