Home Featured യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി മേയ് 15 വരെ പോത്തന്നൂർ വഴി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി മേയ് 15 വരെ പോത്തന്നൂർ വഴി

by admin

കൊച്ചി: സേലം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്സ് (12678) മേയ് 15 വരെ പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. കോയമ്പത്തൂർ ജംഗ്ഷനിലെ സ്റ്റോപ്പ് ഒഴിവാക്കും. ഇതിന് പകരമായാണ് താൽക്കാലികമായി പോത്തന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്.

കേരളം വിട്ടാലോന്ന് തോന്നുന്നു, നമുക്ക് യാതൊരു സേഫ്റ്റിയും ഇല്ലാത്ത അവസ്ഥ’; ആശങ്ക പങ്കുവച്ച്‌ നടന്‍ നിഹാല്‍

ലഹരി ഉപയോഗ കേസുകള്‍ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തനിക്കുണ്ടായൊരു അനുഭവം പങ്കുവച്ച്‌ നടനും ട്രാവലറുമായ നിഹാല്‍ പിള്ള.മൂന്ന് വർഷം ലഹരി ഉപയോഗിക്കുന്ന ആള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും ഇന്നയാള്‍ ജീവിതത്തിന്റെ അവസാന നാളുകളിലാണെന്നും നിഹാല്‍ പറയുന്നു. കേരളത്തിന് ഒരുപാട് പോരായ്മകളുണ്ടെങ്കിലും നമ്മുടെ നാടിനെ ഉയർത്തിക്കൊണ്ട് വരണമെന്ന ചിന്ത ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കേരളം കാണുമ്ബോള്‍ വേറെ എവിടേലും പോയി താമസിച്ചാലോന്ന് പോലും ചിന്തിച്ച്‌ പോകുന്നെന്നും നിഹാല്‍ പറഞ്ഞു.”

പതിനഞ്ച് വർഷങ്ങള്‍ക്ക് മുൻപ് ഉണ്ടായിട്ടുള്ളൊരു കാര്യമാണ് പറയുന്നത്. മൂന്ന് വർഷത്തോളം ലഹരിക്ക് അടിമയായ വ്യക്തിക്കൊപ്പം ഞാൻ ജീവിച്ചു. അയാളുടെ പേര് വിവരങ്ങളൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഞ്ചാവായിരുന്നു അയാള്‍ ഉപയോഗിച്ചിരുന്നത്. ബിസിനസ് ഫാമിലിയിലെ ആളായിരുന്നു. നല്ലൊരു ബിസിനസ് മാനാകേണ്ടിയിരുന്ന വ്യക്തി ഇന്ന് അയാളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചികിത്സയ്ക്ക് പോലും അയാളുടെ കയ്യില്‍ പണമില്ല.

മദ്യത്തിനും പുകവലിക്കും അയാള്‍ അടിമയായിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാത്ത ആളായി”, എന്ന് നിഹാല്‍ പറയുന്നു. പണവും അവസരവും ഉണ്ടായിരുന്നിട്ട് കൂടി ലഹരി ഉപയോഗിക്കാൻ ഇതുവരെ തനിക്ക് തോന്നിയിട്ടില്ലെന്നും നിഹാല്‍ പറയുന്നുണ്ട്.ഒരുപാട് പോരായ്മകള്‍ കേരളത്തിലുണ്ട്. എന്നിരുന്നാലും നമ്മുടെ നാടാണ് ഒരുമിച്ച്‌ നിന്ന് നാടിനെ ഉയർത്തികൊണ്ട് വരണമെന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോഴത്തെ കേരളത്തില്‍ കുഞ്ഞിനോ നമുക്കോ യാതൊരു തരത്തിലുമുള്ള സേഫ്റ്റി ഇല്ലാത്ത അവസ്ഥ. ഇവിടെ നിന്നും വേറെ എവിടേലും പോയി താമസിച്ചാലോന്ന് പോലും തോന്നിപ്പോകുന്നു”, എന്നും നിഹാല്‍ പറയുന്നുണ്ട്.

പണ്ട് മദ്യത്തിലൂടെ ലഹരി കണ്ടെത്തിയിരുന്നുവെങ്കിലും ഇന്ന് ഡ്രഗ്സിലൂടെയാണ് യൂത്ത് കടന്നുപോകുന്നത്. മാതാപിതാക്കള്‍ക്ക് മാത്രമെ പരിഹാരം കാണാൻ പറ്റുള്ളൂ. കുട്ടികളുമായി ആശയവിനിമയം ഉണ്ടാകണം. ബോധവത്ക്കരിക്കുക. കുട്ടികള്‍ക്കൊരു മാതൃകയാവണമെന്നും നിഹാല്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group