Home Featured കര്‍ണാടക പാക് പൗരന്മാരെ നാടുകടത്തും -ആഭ്യന്തര മന്ത്രി

കര്‍ണാടക പാക് പൗരന്മാരെ നാടുകടത്തും -ആഭ്യന്തര മന്ത്രി

by admin

കർണാടകയില്‍ താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ നാടുകടത്തുമെന്നും നിയമവിരുദ്ധമായി താമസിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത്, പ്രത്യേകിച്ച്‌ ബംഗളൂരുവില്‍ താമസിക്കുന്ന അനധികൃത വിദേശ പൗരന്മാരെക്കുറിച്ചുള്ള ആശങ്കകള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്.അവരെ തിരിച്ചറിയുന്നതിനുള്ള പരിശോധന നടന്നുവരുകയാണ്.

ആരാണ് ഔദ്യോഗികമായി വന്നതെന്നും ആരാണ് അനൗദ്യോഗികമായി പ്രവേശിച്ചതെന്നും പരിശോധിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. കേന്ദ്ര സർക്കാർ ഇതിനകം തന്നെ ആ തീരുമാനമെടുത്തതിനാല്‍ ഔദ്യോഗികമായി ഇവിടെ താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ തിരിച്ചയക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group