തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് ആരോഗ്യവകുപ്പ്. കവടിയാർ സ്വദേശിയായ 63കാരനാണ് മരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയിലായിരുന്ന ഇയാള്‍ ഏഴു ദിവസം മുൻപാണ് മരിച്ചത്.മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 20ന് ആയിരുന്നു 63കാരനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ഈ മാസം 20ന് ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് ഇത് കോളറമൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു കോളറ മരണം സ്ഥിരീകരിക്കുന്നത്.