കോട്ടയം, പാലക്കാട്, കൊല്ലം കളക്‌ടറേറ്റില്‍ ബോംബ് ഭീഷണി. കോട്ടയത്ത് കളക്‌ടറുടെ ഇ – മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.പാലക്കാട് കളക്‌ടറേറ്റില്‍ ബോംബ് വച്ചെന്നും ഭീഷണി സന്ദേശം എത്തി. കഴിഞ്ഞ ദിവസം പാലക്കാട് ആർഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു.
പാലക്കാട് കളക്‌ടർക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ്‌നാട് റിട്രീവല്‍ ട്രൂപ്പിന്റെ പേരിലാണ്.കളക്‌ടറേറ്റിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ പൊലീസുമായി ബന്ധപ്പെട്ടെന്ന് കൊല്ലം കളക്‌ടർ എൻ ദേവീദാസ് പറഞ്ഞു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. മറ്റൊരു സംസ്ഥാനത്തെ വിഷയവുമായി ബന്ധപ്പെട്ടാണ് സന്ദേശം എത്തിയത്. കളക്‌ടറേറ്റിനുള്ളിലേക്ക് ആളുകളെ കടത്തിവിടുന്നതിലടക്കം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വയസ് 28 , സ്വന്തം സ്റ്റാര്‍ട്ടപ്പ് 106 കോടിക്ക് വിറ്റശേഷം ജോലിയില്‍ നിന്ന് വിരമിച്ചു;വൈറലായി യുവാവ്
നല്ലൊരു ജോലി. കുറേക്കാലം കഴിഞ്ഞ് വിരമിക്കുക. വിരമിക്കുമ്ബോള്‍ കിട്ടിയ തുകയും പെൻഷനുമെല്ലാം കൊണ്ട് ശേഷം കാലം സന്തോഷകരമായ വിശ്രമജീവിതം നയിക്കുക.ഇതെല്ലാമാണ് ശരാശരി മലയാളിയുടെ ജീവിതസ്വപ്നം. എന്നാല്‍ ഇതിനായി സർക്കാർ ജോലി അല്ലെങ്കില്‍ പെൻഷൻ കിട്ടുന്ന ഏതെങ്കിലും ജോലി കിട്ടുകയാണ് ആദ്യം വേണ്ടത്. പിന്നെ 55 അല്ലെങ്കില്‍ 60 വയസാകുന്നതുവരെ ജോലി ചെയ്യണം.
ഇത്രയും കഴിഞ്ഞാലാണ് റിട്ടയർമെന്റ് ലൈഫ് തുടങ്ങാൻ സാധിക്കൂ.എന്നാല്‍ യുവാവായിരിക്കെ തന്നെ വിരമിക്കാൻ കഴിഞ്ഞാലോ? അതും അക്കൗണ്ടില്‍ കണ്ണഞ്ചിപ്പിക്കുന്നത്ര വലിയ തുകയുമായി. അത്തരമൊരു വിരമിക്കലാണ് യുഎസ്സിലെ ഫ്ളോറിഡയില്‍ നിന്നുള്ള നഥാനിയേല്‍ ഫാരെല്ലി എന്ന യുവാവിന്റേത്. കഴിഞ്ഞവർഷം 28-ാം വയസിലായിരുന്നു നഥാനിയേല്‍ വിരമിച്ചത്. തന്റെ ഹോം ഇൻഫ്യൂഷൻ തെറാപ്പി ബിസിനസ് വിറ്റശേഷമായിരുന്നു യുവാവിന്റെ വിരമിക്കല്‍.
കോവിഡ് മഹാമാരി പടർന്നുപിടിച്ച 2020-ലാണ് റിവിറ്റലൈസ് എന്ന തന്റെ ഹോം ഇൻഫ്യൂഷൻ തെറാപ്പി സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ഇൻഫ്യൂഷൻ അഥവാ കുത്തിവെപ്പുകള്‍ വീട്ടിലെത്തി ചെയ്തുനല്‍കേണ്ട ആവശ്യകത ഉയർന്നിരിക്കുന്ന സമയമായിരുന്നു അത് എന്നതിനാല്‍ കമ്ബനി വളരെ പെട്ടെന്ന് വിജയപാതയിലെത്തി. ആന്റിബയോട്ടിക്കുകളും ഐവി മരുന്നുകളും വീടുകളിലെത്തി രോഗികള്‍ക്ക് നല്‍കാൻ നേഴ്സുമാരെ നല്‍കുന്ന സേവനമാണ് കമ്ബനി നല്‍കിയിരുന്നത്.
താൻ തുടങ്ങിയ സ്റ്റാർട്ടപ്പ് 1.2 കോടി യുഎസ് ഡോളറിനാണ് നഥാനിയേല്‍ വിറ്റത്. അതായത് ഏകദേശം 106 കോടി ഇന്ത്യൻ രൂപ. ഇപ്പോള്‍ കുടുംബവുമായി ഫ്ളോറിഡയിലെ പെൻസകോലയില്‍ ജീവിക്കുന്ന നഥാനിയേലിന്റെ ആകെ സമ്ബാദ്യം 1.4 കോടി ഡോളർ അഥവാ 119.5 കോടി രൂപയാണ്. ഇതിന്റെ പലിശയായി ലഭിക്കുന്ന തുക കൊണ്ട്, മൂന്നുമക്കള്‍ക്കും ഗർഭിണിയായ ഭാര്യയ്ക്കുമൊപ്പം കുടുംബസമേതം സുഖമായി ജീവിക്കുകയാണ് നഥാനിയേല്‍ ഇപ്പോള്‍.
തന്റെ 21-ാം വയസിലാണ് നഥാനയേല്‍ രജിസ്ട്രേഡ് നേഴ്സാകുന്നത്. പിന്നീട് 24-ാം വയസില്‍ സ്വന്തമായി ഹോം ഇൻഫ്യൂഷൻ തെറാപ്പി കമ്ബനി ആരംഭിച്ചു. നാലുവർഷത്തിനുശേഷമാണ് ഇത്ര വലിയ തുകയ്ക്ക് അദ്ദേഹം തന്റെ കമ്ബനി വിറ്റത്.കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തന്റെ ‘അകാല’ റിട്ടയർമെന്റ് ജീവിതത്തില്‍ വെറുതേയിരിക്കുകയല്ല നഥാനിയേല്‍. തന്റെ മക്കളുടെ ഫുട്ബോള്‍ ടീമിന് പരിശീലനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി. കൂടാതെ ചില്ലറ റിയല്‍ എസ്റ്റേറ്റ് പരിപാടികളും ചില എയ്ഞ്ചല്‍ ഇൻവെസ്റ്റ്മെന്റുകളുമുണ്ട്.