ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.രാജ് നഗർ എക്സ്റ്റൻഷനിലെ രാധ കുഞ്ച് സൊസൈറ്റിയിലുള്ള വീട്ടില്‍ വെച്ചാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ കുല്‍ദീപ് ത്യാഗി (47) ഭാര്യ അൻഷു ത്യാഗി(57)യെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് കാൻസറാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാല്‍ ചികിത്സക്കായി പണം പാഴാകാതിരിക്കാനാണ് ജീവനൊടുക്കുന്നതെന്നും ദമ്ബതികളുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
എനിക്ക് കാൻസർ ബാധിച്ചിരിക്കുന്നു, എന്റെ കുടുംബത്തിന് അതിനെക്കുറിച്ച് അറിയില്ല. എന്റെ ചികിത്സയ്ക്കായി പണം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നേക്കും ഒരുമിച്ചു ജീവിക്കാൻ ഞങ്ങള്‍ പ്രതിജ്ഞയെടുത്തതിനാലാണ് ഞാൻ എന്റെ ഭാര്യയെ കൂടെ കൊണ്ടുപോകുന്നത്. ഇത് എന്റെ മാത്രം തീരുമാനമാണ്. ആരെയും, പ്രത്യേകിച്ച് എന്റെ കുട്ടികളെ, കുറ്റപ്പെടുത്തേണ്ടതില്ല,” കുറിപ്പില്‍ പറയുന്നു.സംഭവം നടക്കുമ്ബോള്‍ ദമ്ബതികളുടെ രണ്ട് ആണ്മക്കളും ഒന്നാം നിലയിലായിരുന്നു. വെടിയൊച്ച കേട്ടാണ് അവർ സംഭവം അറിഞ്ഞത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പൊലീസ് വ്യക്തമാക്കി.
ഒഡീഷയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്; ഒലിവ് റിഡ്ലി കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍
രണ്ടു കടല്‍ താണ്ടി, കിഴക്ക് ഒഡിഷാതീരത്തുനിന്നൊരു അദ്ഭുതയാത്ര. അവളെത്തിയത് ഇങ്ങ് മഹാരാഷ്ട്രാതീരത്തേക്കും. അതായത്, ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്നാണ് യാത്ര.ആകെ 3500 കിലോമീറ്റർ.ഗഹിർമാതാ ബീച്ചില്‍ 2021-ല്‍ ‘03233’ നമ്ബറില്‍ ടാഗ് ചെയ്ത ഒലിവ് റിഡ്ലി വിഭാഗത്തില്‍പ്പെടുന്ന ആമയെയാണ് 2025 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഗുഹഗർ തീരത്ത് കണ്ടെത്തിയത്.ആദ്യമായാണ് ഈ ഇനം ആമകളുടെ ഇത്തരമൊരു കുടിയേറ്റം റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.
സുവോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ആമകളെ അന്ന് ടാഗ് ചെയ്തത്. ഡിസംബറിനും മാർച്ചിനും ഇടയില്‍ പൊതുവേ ഇവയെ വ്യത്യസ്തതീരങ്ങളില് കാണാറുണ്ടെങ്കിലും ഇതാദ്യമാണ് കിഴക്കുനിന്ന് പടിഞ്ഞാറേക്കൊരു കുടിയേറല്‍. ഇരുപ്രദേശത്തെയും ആമകള്‍ തമ്മില്‍ ബന്ധമുണ്ടെന്നതിന്റെ സൂചന ഇത് നല്‍കുന്നെന്നാണ് നിരീക്ഷണം.വംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗമാണിവ. ഫെബ്രുവരിയില്‍ ലക്ഷക്കണക്കിന് കടലാമകള്‍ പ്രജനനത്തിനായി ഒഡിഷാതീരത്തെത്തിയത് ശ്രദ്ധനേടിയിരുന്നു