വഖഫ് ഭേദഗതിയെക്കുറിച്ച് വിഡിയോ ചർച്ച നടത്തിയതിന് ബംഗളൂരുവില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ദാവെൻഗെരെ സ്വദേശികളായ അബ്ദുല്‍ ഗനി (56), മുഹമ്മദ് സുബൈർ (40) എന്നിവരാണ് അറസ്റ്റിലായത്.വഖഫ് ഭേദഗതിയെക്കുറിച്ചും ഇത് മുസ്‌ലിം സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്ത വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. തുടർന്നാണ് പൊലീസ് നടപടി. വീഡിയോയിലുള്ള മൂന്നാമൻ അഹ്മദ് കബീർ ഖാനുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.ആസാദ് നഗർ പൊലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
വീഡിയോ ക്ലിപ്പില്‍ പ്രകോപനപരമായ ഉള്ളടക്കം ഉണ്ടെന്നാണ് പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞത്. മതപരമായതോ, ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ളവയോ ഷെയർ ചെയ്യുന്നവർക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.എന്നാല്‍, വീഡിയോ പ്രകോപനപരമല്ലെന്നും ബില്ലിനെ മനസ്സിലാക്കാനുള്ള സമാധാനപരമായ ശ്രമമാണെന്നും അറസ്റ്റിനെ എതിർക്കുന്നവർ വാദിക്കുന്നു.
‘നിങ്ങള്‍ തമ്മില്‍ ലവ് ആണോ’; ചുംബന ഫോട്ടോ ആരുടേത്? അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ?
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാസ്വാദകരുടെ ഇടയില്‍ ശ്രദ്ധനേടിയ ആളാണ് അനുപമ പരമേശ്വരൻ. പിന്നീട് ഇതര ഭാഷകളിലും തിളങ്ങിയ അനുപമയുമായി ബന്ധപ്പെട്ടൊരു റൂമറാണ് മലയാളികള്‍ക്ക് ഇടയിലും ഇപ്പോള്‍ ചർച്ചയായി മാറിയിരിക്കുന്നത്.അനുപമ പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. അതും ചിയാൻ വിക്രമിന്റെ മകൻ ധ്രുവുമായി.സ്പോട്ടി ഫൈ എന്ന ആപ്പില്‍ വന്നൊരു ഫോട്ടോയാണ് ധ്രുവ് വിക്രമും അനുപമ പരമേശ്വരനും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം. ഇരുവരുടെയും ലിപ് ലോക് ഫോട്ടോയാണിത്. എന്നാല്‍ ഇത് അനുപമയും ധ്രുവും ആണെന്നതിന് യാതൊരുവിധ തെളിവുകളും ഇല്ല.
രൂപ സാദൃശ്യം വച്ചാണ് നെറ്റിസണ്‍ താരങ്ങള്‍ പ്രണയത്തിലാണെന്ന തരത്തില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.അതേസമയം, ഇത് അനുപമയും ധ്രുവ് വിക്രമും അല്ലെന്നും ഈഹാപോഹങ്ങള്‍ മാത്രമാണെന്നും പറഞ്ഞ് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. ഈ ഫോട്ടോ പുതിയ സിനിമയുടെ ഭാഗമാണോ എന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുമ്ബോഴും വിഷയത്തില്‍ താരങ്ങള്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഡ്രാഗണ്‍ എന്ന ചിത്രമാണ് തമിഴില്‍ അനുപമ പരമേശ്വരന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചിരുന്നു. ‘ദി പെറ്റ് ഡിറ്റക്റ്റീവ്’ ആണ് മലയാലത്തില്‍ അനുപമയുടേതായി വരാനിരിക്കുന്നത്. ഷറഫുദീന്‍ ആണ് നായക വേഷം ചെയ്യുക. ചിത്രം ഏപ്രില്‍ 25ന് പ്രദർശനത്തിനെത്തും. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുനന്നത്. പര്‍ദ്ദ എന്നൊരു പാന്‍ ഇന്ത്യന്‍ ചിത്രവും അനുപമയുടേതായി റിലീസ് ചെയ്തിരുന്നു.