ബെംഗളൂരു : വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെ ബെംഗളൂരുവിൽ വെള്ളത്തിന് നിരക്ക് വർധിപ്പിച്ചത് നഗരവാസികൾക്ക് ഇരുട്ടടിയായി.ഉപഭോഗമനുസരിച്ച് ലിറ്ററിന് 0.15 പൈസ മുതൽ ഒരു പൈസ വരെയാണ് വർധിപ്പിച്ചത്.പുതുക്കിയനിരക്ക് പ്രകാരം മിനിമം സ്ലാബ് ലിറ്ററിന് 0.30 പൈസയും കൂടിയ സ്ലാബ് ഒരു പൈസയും ആകും. ഇതിനെതിരേ നഗരവാസികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പാചകവാതകം, വൈദ്യുതി തുടങ്ങിയവയ്ക്ക് പിന്നാലെയാണ് വെള്ളത്തിനും നിരക്ക് വർധിപ്പിച്ചത്.
വെള്ളം അവശ്യ വസ്തുവാണെന്നും ആഡംബരമല്ലെന്നും അതിനാൽ നിരക്ക് വർധനവ് ന്യായീകരിക്കാനാകില്ലെന്നും നഗരവാസികൾ പറയുന്നു. അതേസമയം, സാധാരണക്കാർക്ക് അധികബാധ്യത ആകാത്തവിധത്തിലാണ് നിരക്ക് വർധിപ്പിച്ചതെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവജ് ബോർഡ് ചെയർമാൻ ഡോ. രാം പ്രസാദ് മനോഹർ പറഞ്ഞു.
ബസൂക്കയിലെ കാമിയോ കലക്കി എന്ന് സോഷ്യല്‍ മീഡിയ; പ്രതിഫലം എത്ര വാങ്ങി, സന്തോഷ് വര്‍ക്കി പറയുന്നു
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ബസൂക്ക വ്യാഴാഴ്ചയാണ് പ്രദർശനം ആരംഭിച്ചത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.മമ്മൂട്ടിയെക്കുറിച്ചും സിനിമയെക്കുറിച്ചും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ചർച്ച നടക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു താരത്തെക്കുറിച്ചും ആക്ടീവ് ചർച്ച നടക്കുന്നുണ്ട്. ആറാട്ട് അണ്ണനെക്കുറിച്ച്. ബസൂക്കയില്‍ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി അഭിനയിച്ചിട്ടുണ്ടെന്ന് സിനിമ ഇറങ്ങിയതിന് പിന്നാലെ തന്നെ സോഷ്യസ്‍ മീഡിയയില്‍ സംസാരം ഉണ്ടായിരുന്നു.
പിന്നീട് ഒരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ഇപ്പോള്‍ ആറാട്ടണ്ണൻ തന്നെ പ്രതികരിച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, നല്ല സിനിമയില്‍ അഭിനയിക്കാൻ പറ്റി, ഞാൻ പൈസ വാങ്ങിയിട്ടില്ല. എന്റെ സീൻ ഉണ്ടാകുമെന്ന കരുതിയില്ല, ഗൗതം വാസുദേവ് മേനോനൊപ്പമാണ് അഭിനയിക്കാൻ പറ്റിയത് എന്നാണ് ആറാട്ടണ്ണൻ പറഞ്ഞത്.
ഞാൻ ഈ സീൻ കഴിഞ്ഞ് ഇടയ്ക്ക് വെച്ച് പിന്മാറിയതാണ്.. ഡ്രസ്സ് മാറാൻ സ്ഥലം കിട്ടാഞ്ഞത് കൊണ്ട്… നല്ലൊരു ടീമാണ്. കലൂർ ഡെന്നിസിന്റെ മകൻ ആണ് ഡയറക്റ്റ് ചെയ്തിരിക്കുന്നത്… ഇതിന് മുൻപ് ബാഡ് ബോയ്സില്‍ അഭിനയിച്ചിട്ടുണ്ട്. വിപിൻ ആറ്റ്ലിയുടെ പടത്തിലും അഭിനയിച്ചിട്ടുണ്ട്. ബസൂക്ക മൂന്നാമത്തെ പടമാണ്… വളരെ സന്തോഷം തോന്നുന്നു. ആരോടും വാശിയും വൈരാഗ്യവുമൊന്നുമില്ല..” എന്നും പറയുന്നു.ആറാട്ടണ്ണൻ സിനിമയില്‍ അഭിനയിച്ചത് വലിയ ചർച്ചയായിട്ടുണ്ട്, നിരവധി കമന്റുകളാണ് വരുന്നത്. ബസൂക്കയിലെ ഈ സീനിനെ ട്രോളി കൊണ്ട് കുറെ എണ്ണം ഇറങ്ങിട്ടുണ്ട്. എമ്ബുരാൻ പോലെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയില്‍ നിർമാതാവ് ആന്റണി പെരുമ്ബാവൂരിന്റെ മകന് അഭിനയിക്കാമെങ്കില്‍ സിനിമ സ്വപ്‍നം കണ്ടു നടക്കുന്ന ആറാട്ടണനും അഭിനയിക്കാം , മികച്ച കാമിയോ, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേ സമയം, ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് വരുന്നത്. അത് പോലെ മമ്മൂട്ടിയുടെ അഭിനയവും ലുക്കുമൊക്കെ മികച്ചതാണെന്ന ചിത്രം കണ്ടവർ പറയുന്നു. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്… എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും.. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും എന്നാണ് സിനിമ പ്രദർശനത്തിന് എത്തുന്നതിന് മുൻപ് മമ്മൂട്ടി പറഞ്ഞത്.