Home Featured വിമാനം ലാൻഡ് ചെയ്തശേഷം ദേഹാസ്വാസ്ഥ്യം; 28കാരനായ പൈലറ്റ് മരിച്ചു

വിമാനം ലാൻഡ് ചെയ്തശേഷം ദേഹാസ്വാസ്ഥ്യം; 28കാരനായ പൈലറ്റ് മരിച്ചു

by admin

വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു. ശ്രീനഗറില്‍നിന്നുള്ള വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ലാൻഡ് ചെയ്തതിനു പിന്നാലെ ഇരുപത്തെട്ടുകാരനായ പൈലറ്റിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

കാബിനുള്ളില്‍ ഛർദിച്ച പൈലറ്റിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജീവനക്കാരന്റെ മരണത്തില്‍ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പൈലറ്റിന്റെ കുടുംബാംഗങ്ങള്‍ക്ക് സാധ്യമായ സഹായമെല്ലാം ചെയ്യുമെന്നും വിമാനക്കമ്ബനി അറിയിച്ചു.പൈലറ്റിന്റെ കുടുംബാംഗങ്ങളുടെ സ്വകാര്യതമാനിച്ച്‌ മരണത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എയർ ഇന്ത്യ അറിയിച്ചു.

ഫോണ്‍ സ‍‍ര്‍വ്വീസ് ചെയ്യാൻ 13700 രൂപ ഗൂഗിള്‍ പേ ചെയ്തു, ഒന്നും ശരിയായില്ല! 21700 രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി

സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോണ്‍ ശരിയാക്കാതെ വീഴ്ച വരുത്തിയ മൊബൈല്‍ റിപ്പയറിങ് സ്ഥാപനത്തിന് പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.ഫോണ്‍ തകരാർ പരിഹരിച്ച്‌ നല്‍കുന്നത് കൂടാതെ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.എറണാകുളം അമ്ബലമുകള്‍ സ്വദേശി കുര്യാക്കോസ്, പെന്റ മേനകയില്‍ പ്രവർത്തിക്കുന്ന ‘സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിംഗ്’ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറില്‍ ഐഫോണ്‍ 12, ഐഫോണ്‍ 7 പ്ലസ് എന്നീ രണ്ട് മൊബൈല്‍ ഫോണുകള്‍ ശരിയാക്കുന്നതിനായി സ്ഥാപനത്തിന് നല്‍കിയിരുന്നു. ഉപഭോക്താവ്, ഗൂഗിള്‍ പേ വഴി ആകെ 13,700 രൂപയും നല്‍കി.

എന്നാല്‍ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഫോണ്‍ ശരിയാക്കി നല്‍കാനോ തുക തിരികെ നല്‍കാനോ സ്ഥാപനം തയ്യാറായില്ല. പരാതിക്കാരൻ സമർപ്പിച്ച ബാങ്ക് ട്രാൻസാക്ഷൻ രേഖകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാവിന്റെ ഡിസ്ചാർജ് സമ്മറിയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കമ്മീഷൻ പരിശോധിച്ചു.30 ദിവസത്തിനകം ഫോണ്‍ റിപ്പയർ ചെയ്ത് പരാതിക്കാരന് നല്‍കണം. അതിനു കഴിയുന്നില്ലെങ്കില്‍ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ13,700 തിരികെ നല്‍കണം. കൂടാതെ പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് എതിർകക്ഷി 5,000 രൂപയും കേസ് നടത്തിപ്പിൻ്റെ ചെലവിലേക്കായി 3,000 രൂപയും 45 ദിവസത്തിനകം നല്‍കാൻ എതിർ കക്ഷിക്ക് ഉത്തരവ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group