ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ 19 കാരനായ മദ്രസ അദ്ധ്യാപകൻ അറസ്റ്റില്‍.കോതനൂർ സ്വദേശിയായ മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ബംഗളൂരുവിലെ ഹെഗ്‌ഡേ നഗറില്‍ പ്രവർത്തിക്കുന്ന മദ്രസയില്‍ ആണ് സംഭവം. മദ്രസയുടെ ഉടമകളായ ദമ്ബതികളുടെ മകനാണ് മുഹമ്മദ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടിയുടെ കയ്യില്‍ നിന്നും ചോറ് നിലത്തുവീണിരുന്നു. ഇതേ ചൊല്ലി മറ്റുകുട്ടികളുമായി വഴക്കുണ്ടാകുകയും ചെയ്തു. ഇത് കണ്ട് എത്തിയ മുഹമ്മദ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെ ആയിരുന്നു മർദ്ദനം. അവശയായ കുട്ടിയെ പിന്നീട് മറ്റുള്ളവർ ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ സിസിടിവി പരിശോധിക്കുകയായിരുന്നു.എട്ട് മാസം മുൻപാണ് പെണ്‍കുട്ടി മദ്രസയില്‍ പഠിക്കാനായി എത്തിയത്. കുട്ടിയുള്‍പ്പെടെ നിരവധി പേർ മദ്രസയിലുണ്ട്. ഇവരെ ഹസൻ അടിയ്ക്കടി മർദ്ദിക്കാറുണ്ട്. ഇരയായ കുട്ടിയ്ക്ക് നേരെ ഇതിന് മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് അന്തേവാസികള്‍ പറയുന്നു. സംഭവത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 75ാം വകുപ്പ് പ്രകാരം ആണ് പോലീസ് കേസ് എടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 115ാം വകുപ്പും പ്രതിയ്ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.
അഞ്ച് വിവാഹം കഴിച്ചു, ആറാമത്തെ വധുവായി തെരഞ്ഞെടുത്തത് സുഹൃത്തിൻ്റെ സഹോദരിയെ: പിന്നാലെ അരുംകൊല
സഹോദരിയുമായുള്ള വിവാഹത്തെ എതിർത്ത സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഭോപ്പാലിലെ ആണ് സംഭവം. സന്ദീപ് പ്രജാപതി എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ വികാസ് ജയ്‌സ്വാള്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഹൈദരാബാദില്‍ നിന്നാണ് വികാസ് അറസ്റ്റിലായത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.അടുത്തിടെ തൻ്റെ മകനെ കാണാനില്ലെന്ന് മരിച്ച സന്ദീപിൻ്റെ അച്ഛൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സന്ദീപിൻ്റെ സഹോദരി വന്ദനയ്ക്ക് വികാസില്‍ നിന്ന് ഭീഷണി സന്ദേശവും ലഭിച്ചിരുന്നു.
സന്ദീപിനെ വെറുതെ വിടണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സന്ദേശം. ഈ സന്ദേശം ഫോണില്‍ റെക്കോർഡ് ചെയ്ത് സന്ദീപിൻ്റെ സഹോദരി പൊലീസിന് കൈമാറിയതാണ് കേസില്‍ നിർണായകമായത്.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സെഹോർ ജില്ലയിലെ ദേലവാഡി വനത്തില്‍ നിന്ന് സന്ദീപിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് പ്രതിയെ കണ്ടെത്താൻ ഒരു പോലീസ് സംഘം രൂപീകരിച്ചു, ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വികാസ് ഹൈദരാബാദില്‍ ഒരു വ്യാജ ഐഡൻ്റിറ്റിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം പൊലീസിന് ലഭിച്ചത്.
പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സന്ദീപിൻ്റെ സഹോദരിയെ ഇഷ്ടമായിരുന്നുവെന്നും ഈ വിവാഹത്തിന് സന്ദീപി വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. താൻ സുഹൃത്തുക്കളുമായി ചേർന്ന് സന്ദീപിനെ തട്ടിക്കൊണ്ട് പോയി വനത്തില്‍വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും , പിന്നീട് സംശയം ഉണ്ടാകാതിരിക്കാനാണ് മോചന ദ്രവ്യം ആവശ്യപ്പെട്ടതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ബിഎൻഎസ് സെക്ഷൻ 140(2), 140(3) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.