Home Featured ബംഗളൂരു: കാതുകുത്താനായി അനസ്തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ചു

ബംഗളൂരു: കാതുകുത്താനായി അനസ്തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ചു

by admin

ബംഗളൂരു: കർണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കാതുകുത്താനായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.അനസ്തേഷ്യ ഓവർഡോസ് നല്‍കിയതാണ് കുഞ്ഞിന്‍റെ മരണത്തിനിടയാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.ഹംഗാല ഗ്രാമത്തിലെ ആനന്ദ്-ശുഭ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. കാതുകുത്തുമ്ബോള്‍ വേദനിക്കാതിരിക്കാനായി അനസ്തേഷ്യ നല്‍കാനാണ് ഇവർ കുഞ്ഞിനെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

ഇവിടെ വെച്ച്‌ ഡോക്ടർ കുട്ടിയുടെ ഇരുചെവിയിലും കുത്തിവെപ്പെടുത്തതായി ഇവർ പറയുന്നു. ഇതിനെ പിന്നാലെ അബോധാവസ്ഥയിലായ കുഞ്ഞ് മരിക്കുകയായിരുന്നു. ഡോക്ടറുടെ വീഴ്ചയാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്നാരോപിച്ച്‌ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാതുകുത്താനായി ഡോക്ടർ അനസ്തേഷ്യ നല്‍കിയെന്നും സംഭവത്തില്‍ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും താലൂക്ക് മെഡിക്കല്‍ ഓഫിസർ അറിയിച്ചു.

ചൈനീസ് കമ്ബനിയെ രക്ഷിക്കാന്‍ അംബാനി, ഇന്ത്യ നിരോധിച്ച ആപ്പ് തിരിച്ചുവരുന്നു

2020ല്‍ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള നിരവധി ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഒരു ചൈനീസ് ആപ്പ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ്.ചൈനയിലെ ഓണ്‍ലൈന്‍ ഫാഷന്‍ ആപ്പായ ഷെയിന്‍ ആണ് തിരിച്ചെത്തുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് ചൈനീസ് കമ്ബനിയെ വീണ്ടും ഇന്ത്യയില്‍ എത്തിക്കുന്നത്. ഇന്ത്യയില്‍ കമ്ബനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനിടെ അഞ്ച് വര്‍ഷം മുമ്ബ് ഷെയിന്‍ അടക്കം നിരവധി ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.പിന്നീട് 2023 ല്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി നയിക്കുന്ന റിലയന്‍സ് റീട്ടെയിലുമായി കമ്ബനിയുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.

റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) അതിന്റെ അനുബന്ധ സ്ഥാപനമായ ആര്‍ആര്‍എല്‍ (റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്) ഷെയിനിന്റെ ഉടമസ്ഥതയിലുള്ള റോഡ്‌ജെറ്റ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡുമായിട്ടായിരുന്നു കരാറില്‍ ഏര്‍പ്പെട്ടത്. തദ്ദേശീയ ഇ-കൊമേഴ്‌സ് റീട്ടെയില്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനാണ് ഈ കരാര്‍ എന്നായിരുന്നു വിശദീകരണം.

ചൈനീസ് ആപ്പിന് മാത്രമാണ് നിരോധനമെന്നും ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടില്ലെന്നുമാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഷെയിനിന്റെ ബ്രാന്‍ഡിന് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച്‌ ആഭ്യന്തരമായും ആഗോളമായും വില്‍ക്കുന്ന പ്രാദേശിക നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശ്യമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സഭയില്‍ പറഞ്ഞിരുന്നു.

ടെക്സ്റ്റൈല്‍സ് മന്ത്രാലയം ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമായും ആഭ്യന്തര മന്ത്രാലയവുമായും ഈ വിഷയത്തില്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ പ്ലാറ്റ്ഫോമിലെ ഡേറ്റ ഇന്ത്യയില്‍ തന്നെയായിരിക്കും സൂക്ഷിക്കുകയെന്നും ഇന്ത്യയില്‍ നിന്ന് തന്നെയാണ് ഹോസ്റ്റ് ചെയ്യുകയെന്നും അനുമതി നല്‍കുന്നതിന് കാരണമായി മന്ത്രി വിശദീകരിച്ചു. ഡല്‍ഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം നല്‍കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group