ബെംഗളൂരു; തുടർച്ചയായി ട്രാഫിക് നിയമലംഘനം നടത്തിയ യുവാവിന്റെ സ്കൂട്ടർ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്. ബെംഗളൂരു സ്വദേശിയായ സുദീപിന്റെ സ്കൂട്ടറാണ് ബെംഗളൂരു സിറ്റി മാർക്കറ്റ് ട്രാഫിക് പോലീസ് പിടിച്ചെടുത്തത്.കഴിഞ്ഞ രണ്ട് വർഷത്തിനിടെ 311 തവണ ഗതാഗത നിയമം ലംഘിച്ച സുദീപിന് പിഴ ലഭിച്ചത് ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ്. എന്നാല്‍ സുദീപിന്റെ സ്കൂട്ടറിന്റെ വില അമ്ബതിനായിരത്തില്‍ താഴെയും!2023 ഫെബ്രുവരി മുതലുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ബെംഗളൂരു പോലീസ് പുറത്തുവിട്ടത്. പോലീസിന്റേയും ട്രാഫിക് ക്യാമറകളുടേയും കണ്ണില്‍പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് പിഴയിട്ടത്.
സിഗ്നല്‍ തെറ്റിച്ച് വാഹനമോടിക്കല്‍, അമിതവേഗം, ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുക, ലൈൻ ട്രാഫിക് തെറ്റിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. സ്കൂട്ടറിന്റെ ഇരട്ടിവിലയിലധികം പിഴ വന്ന സ്ഥിതിക്ക് ഇനി സ്കൂട്ടർ ഉപേക്ഷിച്ച് ടാക്സി വിളിക്കുന്നതാണ് നല്ലതെന്നാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഈ സ്കൂട്ടർ നിങ്ങളെടുത്തേക്ക്’ എന്ന് പറയേണ്ട അവസ്ഥയിലാണ് സുദീപെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഗേ ഡേറ്റിംഗ് ആപ്പില്‍ പരിചയം, യുവാക്കളൊപ്പം ഫ്ലാറ്റിലെത്തി, ലൈംഗികവേഴ്ച വീഡിയോ പകര്‍ത്തി ഭീഷണി; 3 പേര്‍ പിടിയില്‍
സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ യുവാവിനെ ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി പണം തട്ടിയ സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. റിങ്കു, അജയ്, ശുഭം എന്നിവരാണ് പിടിയിലായത്. കേസില്‍ രണ്ട് പേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗേ ഡേറ്റിംഗ് ആപ്പായ ഗ്രിൻഡർ വഴിയാണ് യുവാവ് മറ്റ് പ്രതികളെ പരിചയപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം ഒരു ഫ്ലാറ്റിലെത്തിയപ്പോഴാണ് സംഭവം.ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ സൗഹൃദം സ്ഥാപിച്ച് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടുകയും അത് വീഡിയോ ചിത്രീകരിച്ച് പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
യുപി സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട സംഘം നിരന്തരം ചാറ്റിങ്ങിലൂടെ ബന്ധം ശക്തിപ്പെടുത്തി. പിന്നീട് യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് യുവാക്കള്‍ ലൈംഗിക വേഴ്ചയിലേർപ്പെട്ടു. ഫ്ലാറ്റില്‍ ഉണ്ടായിരുന്ന മറ്റു ചിലർ ഇവരുടെ ദൃശ്യങ്ങള്‍ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പരാതിക്കാരനെ ബ്ലാക്ക് മെയില്‍ ചെയ്യുകയും 1.40 ലക്ഷം തട്ടിയെടുക്കുകയും ചെയ്തു. യുവാവ് പിന്നീട് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിടിയിലായ റിങ്കുവാണ് സംഘത്തിന്‍റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായ രണ്ട് പേരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.