Home Featured ഭര്‍ത്താവിന്റെ കിഡ്നി വിറ്റ് കിട്ടിയ 10 ലക്ഷവുമായി ഭാര്യ ഫെയ്സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി

ഭര്‍ത്താവിന്റെ കിഡ്നി വിറ്റ് കിട്ടിയ 10 ലക്ഷവുമായി ഭാര്യ ഫെയ്സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി

by admin

ഭർത്താവിന്റെ വൃക്ക വിറ്റ പണം കൈക്കലാക്കിയതിന് ശേഷം വീട്ടില്‍ നിന്ന് ഒളിച്ചോടി ഭാര്യ. പത്ത് ലക്ഷം രൂപയുമായാണ് ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞത്.കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ മാറാൻ വൃക്ക വില്‍ക്കാമെന്ന് ഭർത്താവിനെ ഉപദേശിച്ചത് ഭാര്യയാണ്. മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ചെലവ് അതിലൂടെ നികത്താമെന്നും ഭർത്താവിനെ ബോധ്യപ്പെടുത്തി. ഒടുവില്‍ ശസ്ത്രക്രിയക്ക് പിന്നാലെ പണം കിട്ടിയതോടെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി.പ്ലാനുമായി ഭർത്താവിനെ ഭാര്യ സമീപിച്ചത്.

മാസങ്ങളോളം നീണ്ട തെരച്ചിലിന് ശേഷം ഭർത്താവിന്റെ രക്തഗ്രൂപ്പിന് അനുയോജ്യമായ സ്വീകർത്താവിനെ ലഭിച്ചു. തുടർന്ന് വൃക്ക ശസ്ത്രക്രിയ നടത്തി. മൂന്ന് മാസം മുൻപായിരുന്നു വൃക്ക നല്‍കിയത്. പ്രതിഫലമായി 10 ലക്ഷം രൂപയും ലഭിച്ചു. എന്നാല്‍ വൃക്ക വിറ്റ് പണം സമ്ബാദിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ചതിന് പിന്നില്‍ ഭാര്യയുടെ കുബുദ്ധിയായിരുന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട രവിദാസ് എന്നയാള്‍ക്കൊപ്പം ജീവിക്കാൻ പണം സമ്ബാദിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. ഭർത്താവിന്റെ കിഡ്നി വിറ്റ പണം കയ്യില്‍ കിട്ടിയതോടെ അവർ സ്ഥലംവിട്ടു. സംഭവത്തിന് പിന്നാലെ ഭർത്താവ് പൊലീസിനെ സമീപിച്ചെന്നാണ് റിപ്പോർട്ട്.

ആകാശത്ത് നിന്ന് പെയ്തിറങ്ങിയത് നൂറുകണക്കിന് ചിലന്തികള്‍, അമ്ബരന്ന് ലോകം, വിശദീകരണം ഇങ്ങനെ

ആകാശത്ത് നിന്ന് നൂറുകണക്കിന് ചിലന്തികള്‍ ഒന്നിച്ചിറങ്ങി വരുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ. ബ്രസീലിലെ മീനസ് ഗെരേയിലെ ശാന്തസുന്ദരമായ സാവോ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം.സാമൂഹികമാധ്യമങ്ങളില്‍ ഈ ദൃശ്യം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.ലോകം അമ്ബരന്ന് നില്‍ക്കുമ്ബോള്‍ ഇത് തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണിതെന്ന് ബയോളജിസ്റ്റായ കെയ്റോണ്‍ പസ്സോസ് വിശദീകരിക്കുന്നു. കുറേയധികം ചിലന്തികള്‍ വലിപ്പമേറിയ വലയില്‍ ഒന്നിച്ചെത്തിയതാണ് ഇതിനുകാരണമെന്നും അദ്ദേഹം വിശദീകരിച്ചു. വലിയതോതിലുള്ള ഇണചേരലും അവിടെ നടക്കുന്നുണ്ടായിരുന്നു.

സാധാരണഗതിയില്‍ ഏകാകിയായിരിക്കുന്നതാണ് ചിലന്തിയ്ക്ക് താത്പര്യമെങ്കിലും ചില വര്‍ഗ്ഗങ്ങളില്‍ കോളനികള്‍ സൃഷ്ടിക്കാനുള്ള സ്വഭാവം കണ്ടുവരുന്നതായി ആര്‍ക്കിയോളജിസ്റ്റായ അനാ ലൂസിയ ടൂറിഞ്ഞോ പറഞ്ഞു. ഇത്തരം കോളനികള്‍. ഇവര്‍ ഒന്നിച്ച്‌ ഇരപിടിയ്ക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യുന്നു. ഇണചേരലിനുശേഷം ഇവര്‍ പിരിഞ്ഞുപോകുന്നതാണ് പതിവ്.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വീഡിയോദൃശ്യം ഇത്തരത്തിലുള്ള കോളനി പിരിയലിന്‌റെ ഭാഗമാണോയെന്ന കാര്യം വ്യക്തമല്ല. 2019 ലും സമാനരീതിയിലുള്ള ചിലന്തിക്കൂട്ടം മീനസ് ഗെരേയില്‍ കണ്ടിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group