Home Featured റൈഫിള്‍ ക്ലബ്ബ്’ ഒടിടിയിലേക്ക്..

റൈഫിള്‍ ക്ലബ്ബ്’ ഒടിടിയിലേക്ക്..

by admin

തിയേറ്ററില്‍ മികച്ച വിജയം നേടിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത ‘റൈഫിള്‍ ക്ലബ്ബ്’.പുത്തൻ പുതിയ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയിട്ടും അഞ്ചാം വാരവും റൈഫിള്‍ ക്ലബ്ബ് നൂറിലധികം സ്ക്രീനുകളില്‍ പ്രദർശനം തുടരുകയാണ്.സുല്‍ത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിള്‍ ക്ലബ്ബിനെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഉഗ്രൻ വേട്ടക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ഇടയിലേക്ക്, വേട്ട പഠിക്കാൻ എത്തുന്ന ഒരു സിനിമാതാരത്തില്‍ നിന്നും ആരംഭിക്കുന്ന ചിത്രം അപ്രതീക്ഷിതമായ കൈവഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.

വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, അനുരാഗ് കശ്യപ്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണിത്.ശ്യാം പുഷ്കരൻ, ദിലീഷ് നായർ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫി നിർവ്വഹിച്ചതും ആഷിഖ് അബു തന്നെ. റെക്സ് വിജയൻ മ്യൂസിക്കും വി സാജന്റെ എഡിറ്റിംഗും നിർവ്വഹിച്ചു.

അജയൻ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാല്‍ വിൻസന്റ് ടോണി എന്നിവരാണ് ചിത്രം നിർമിച്ചത്.ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ളൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് നെറ്റ്ഫ്ളിക്സ് ആണ്. ചിത്രം ജനുവരി 16 മുതല്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

തിയേറ്ററില്‍ തീ പാറുന്ന പോരാട്ടം കണ്ട പ്രേക്ഷകർക്ക് ഒരു തവണ കൂടി സിനിമ കാണാനും കാണാത്തവർക്ക് യഥേഷ്ടം വീട്ടിലിരുന്ന് സമയാനുസരണം പോലെ കാണാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. തിയേറ്ററില്‍ റിലീസ് ചെയ്ത് 25 ദിവസത്തോളം അടുക്കുന്ന വേളയിലാണ് റൈഫില്‍ ക്ലബ്ബ് ഒ.ടി.ടിയില്‍ എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group