Home Featured ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന വാർത്ത; മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിദ്ധരാമയ്യ

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന വാർത്ത; മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിദ്ധരാമയ്യ

by admin

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ സിദ്ധരാമയ്യ മാറി, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന മാധ്യമവാർത്തകൾക്കെതിരെയാണ് അദ്ദേ​ഹം രം​ഗത്തെത്തിയത്. തൻ്റെ കസേര ഒഴിഞ്ഞിട്ടില്ലെന്നും മാധ്യമ പ്രവർത്തകർ ‘ഊഹ പത്രപ്രവർത്തനം’ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് ഓഫ് ബാംഗ്ലൂർ (പിസിബി) അവാർഡ് വിതരണത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഞങ്ങൾക്കിടയിൽ ആശയക്കുഴപ്പമൊന്നുമില്ല, പക്ഷേ മാധ്യമപ്രവർത്തകർ ഇപ്പോഴും മുഖ്യമന്ത്രി മാറും എന്ന് എഴുതുന്നു. എൻ്റെ കസേര ഒഴിഞ്ഞിട്ടില്ല. ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾ അത്താഴത്തിന് ഒത്തുകൂടിയാൽ, മുഖ്യമന്ത്രി മാറ്റ ചർച്ചകൾ നടക്കുമെന്ന ഊഹാപോഹത്തിൻ്റെ അടിസ്ഥാനത്തിലാണ് വാർത്തയാകുന്നത്. ഞങ്ങൾ ചർച്ച ചെയ്യുന്ന വിഷയമൊന്നുമല്ല റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുമ്പോൾ സമൂഹത്തെയും മനസാക്ഷിയെയും മനസ്സിൽ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാലത്ത് ഊഹ പത്രപ്രവർത്തനം കേന്ദ്രീകരിക്കുകയാണ്. ഇതൊരു അപകടകരമായ പ്രവണതയാണ്. ഇത് ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെലുങ്കില്‍ ഇത് പോര, കുറച്ചുകൂടി സൈസ് വേണം’; നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്‍-

നടിക്കെതിരെ പൊതു വേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകന്‍ ത്രിനാഥ റാവു നക്കിനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം.നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്കയില്‍ പ്രധാന വേഷത്തില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്. സുന്ദീപ് കൃഷ്ണനും റിതു വര്‍മയും നായികാനായകന്മാരാവുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ടീസര്‍ ലോഞ്ചിനിടെ അന്‍ഷുവിനെ സിനിമയിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ച്‌ ത്രിനാഥ റാവു പറഞ്ഞു. അതിനിടെ നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അശ്ലീല പരാമര്‍ശമുണ്ടായത്.

നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടായിരുന്നു പരാമര്‍ശം. അന്‍ഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നത് എന്നെ അമ്ബരപ്പിക്കാറുണ്ട്. ഇവള്‍ എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി. അന്‍ഷുവിനു വേണ്ടി മാത്രം ഞാന്‍ പലതവണ മന്‍മദുഡു കണ്ടു. ഇപ്പോള്‍ ആ സിനിമയിലേതു പോലെയാണോ ഇരിക്കുന്നത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച്‌ കുറച്ച്‌ ഭാരം വെക്കാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര എന്നാണ് പറഞ്ഞത്. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ലരീതിയില്‍ അവള്‍ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും.- ത്രിനാഥ റാവു നക്കിന പറഞ്ഞു.

ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നടിമാരോട് എന്ത് വൃത്തികേടും പറയാം എന്ന് കരുതരുത് എന്നാണ് പലരും കുറിക്കുന്നത്. ഇത് ആദ്യമായല്ല സംവിധായകന്‍ വിവാദത്തില്‍പ്പെടുന്നത്. 2024ല്‍ നടി പായല്‍ രാധാകൃഷ്ണനെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group