Home Featured സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ നാളെ അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ നാളെ അടച്ചിടും

by admin

കോഴിക്കോട് : സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്.എലത്തൂർ എച്ച്‌.പി.സി.എല്‍. ഡിപ്പോയില്‍ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്ബനം എച്ച്‌.പി.സി.എല്‍. ടെർമിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്ബുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂർ അടച്ചിടാനും ആഹ്വാനം ചെയ്തു.പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മില്‍ കുറച്ചുദിവസമായി തർക്കം തുടർന്നുവരികയായിരുന്നു. ‘

ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പെട്രോള്‍ പമ്ബില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലർമാർ നല്‍കിവരുന്നുണ്ട്. ഈ തുക വർധിപ്പിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലർമാർ നിഷേധിച്ചു.ഇക്കാര്യത്തിലാണ് എലത്തൂരിലെ ഡിപ്പോയില്‍വെച്ച്‌ ചർച്ച നടന്നത്. യോഗത്തിനിടെ ടാങ്കർ ഡ്രൈവർമാർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കൈയ്യേറ്റത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി. അടിയന്തര ഓണ്‍ലൈൻ മീറ്റിങ്ങിലാണ് തീരുമാനം.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സ്വര്‍ണം കവര്‍ന്നു, അന്വേഷണം

അരീക്കോട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയാണ് പീഡനത്തിന് ഇരയാക്കിയത്.നാട്ടുക്കാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേര്‍ ചൂഷണം ചെയ്തുവെന്നും യുവതിയുടെ 15 പവന്‍ സ്വര്‍ണം കവര്‍ന്നതായും എഫ് ഐ ആറില്‍ പറയുന്നു.2022,23 വര്‍ഷങ്ങളിലാണ് യുവതി പീഡനത്തിന് ഇരയായത്. അയല്‍വാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി യുവതിയെ പലര്‍ക്കും ഇയാള്‍ കാഴ്ചവെച്ചതായും പരാതിയില്‍ പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായി തിരിച്ചറിഞ്ഞാണ് പ്രതികള്‍ ചൂഷണം ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അയല്‍വാസിയായ യുവാവില്‍ നിന്ന് യുവതി കടംവാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതെ വന്നപ്പോള്‍ യുവതിയെ പലയിടങ്ങളിലേക്ക് പ്രതി വിളിച്ചുവരുത്തി എന്നും പരാതിയില്‍ പറയുന്നു. മുഖ്യപ്രതി അയല്‍വാസിയോട് പീഡിപ്പിച്ച കാര്യം അബദ്ധത്തില്‍ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയോട് കാര്യങ്ങള്‍ ചോദിച്ച്‌ അറിയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group