ബെംഗളൂരു: തെലങ്കാനയില്‍ കിങ്ഫിഷർ, ഹൈനകൻ ബിയറുകള്‍ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്.ഹൈദരാബാദിലടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്നാണ് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരിക്കുന്നത്. വർധിപ്പിച്ച നികുതിക്ക്y അനുസരിച്ച് റീട്ടെയ്ല്‍ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാല്‍ തെലങ്കാന സർക്കാർ വില കൂട്ടുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മൊത്തം ബിയർ വിതരണം നിർത്താൻ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബിയർ നിർമാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്.
കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ബിയർ വിറ്റഴിഞ്ഞ സംസ്ഥാനം തെലങ്കാനയാണ്. 33.1% വില കൂട്ടാനാണ് യുണൈറ്റഡ്yyy ബ്രൂവറീസ് അനുമതി തേടിയതെന്നും, ഇത് അനുവദിക്കില്ലെന്നും സർക്കാർ പറയുന്നു.
ലിവ്-ഇൻ പങ്കാളിയെ കൊന്ന് ഫ്രിഡ്ജിലാക്കി; 10 മാസം ഫ്രീസറില്‍ സൂക്ഷിച്ചു; 41-കാരൻ അറസ്റ്റില്‍
ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത് 10 മാസം. സംഭവത്തില്‍ 41-കാരൻ സഞ്ജയ് പാടിദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.35 വയസുള്ള പ്രതിഭയാണ് കൊല്ലപ്പെട്ടത്. 2024 മാർച്ചിലായിരുന്നു കൊലപാതകം. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് നടുക്കുന്ന ക്രൂരത നടന്നത്.വെള്ളിയാഴ്ച വൈകിട്ട് മുറിയില്‍ നിന്ന് ദുർഗന്ധം വമിച്ചതോടെ അയല്‍പക്കമുള്ളവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ നടത്തിയ തെരച്ചലില്‍ ഉജ്ജൈനില്‍ നിന്ന് പ്രതി സഞ്ജയ് പാടിദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ലിവ്-ഇൻ ബന്ധത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് തങ്ങള്‍ വിവാഹിതരാണെന്നായിരുന്നു പ്രതി ധരിപ്പിച്ചത്. ഒരുമിച്ചുള്ള താമസം ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ബന്ധം ഔദ്യോഗികമാക്കണമെന്ന് പ്രതിഭ ആഗ്രഹിച്ചു. വിവാഹം കഴിക്കണമെന്ന ആവശ്യം പലപ്പോഴായി ഉയർത്തി. ഇത് ഇരുവർക്കുമിടയില്‍ വഴക്കിന് കാരണമായി. പ്രതിഭയെ വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്ന സഞ്ജയ് തന്റെ സുഹൃത്തിന്റെ സഹായത്തോടെ പ്രതിഭയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
2024 മാർച്ചില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ജൂണ്‍ മാസമായപ്പോള്‍ പ്രതി വീടൊഴിഞ്ഞ് പോവകയും ചെയ്തു. എന്നാല്‍ വീട്ടിലെ ഒരു മുറി മാത്രം (ഫ്രിഡ്ജുള്ളത്) കാലിയാക്കിയില്ല. തന്റെ ചില സാധനങ്ങള്‍ ഇവിടെ സൂക്ഷിക്കുകയാണെന്നും ഈ മുറി പിന്നീട് ഒഴിഞ്ഞുനല്‍കാമെന്നും വീട്ടുടമസ്ഥരോട് സഞ്ജയ് പറഞ്ഞു. പിന്നീട് ചിലപ്പോഴൊക്കെ ഇവിടെ സഞ്ജയ് വരികയും ചെയ്തിരുന്നു. ഇതിനിടെ മറ്റൊരു യുവാവ് വീട് വാടകയ്‌ക്കെടുത്ത് താമസവും തുടങ്ങി. അടഞ്ഞുകിടന്നിരുന്ന മുറിയില്‍ നിന്ന് ഒടുവില്‍ ദുർഗന്ധം വമിച്ചതോടെയാണ് ഫ്രിഡ്ജില്‍ മൃതദേഹമുണ്ടെന്ന് കണ്ടെത്തിയത്