Home Uncategorized എസ്.എസ്.എല്‍.സി, പി.യു.സി ഫൈനല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രഖ്യാപിച്ചു

എസ്.എസ്.എല്‍.സി, പി.യു.സി ഫൈനല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രഖ്യാപിച്ചു

by admin

ബംഗളൂരു: ഈ അധ്യയന വർഷത്തെ എസ്.എസ്.എല്‍.സി, പി.യു.സി ഫൈനല്‍ പരീക്ഷകളുടെ ടൈംടേബിള്‍ കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) വെള്ളിയാഴ്ച പ്രഖ്യാപിച്ചു.പി.യു.സി ഫൈനല്‍ പരീക്ഷ മാർച്ച്‌ ഒന്നു മുതല്‍ 20 വരെയും എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച്‌ 21 മുതല്‍ ഏപ്രില്‍ നാലുവരെയും നടക്കും.പി.യു.സി പരീക്ഷയില്‍ മാർച്ച്‌ ഒന്നിന് കന്നട, അറബിക് മാർച്ച്‌ മൂന്നിന് കണക്ക്, വിദ്യാഭ്യാസം, ലോജിക്, ബിസിനസ് സ്റ്റഡീസ് എന്നിവയും നടക്കും.

മാർച്ച്‌ നാല്: തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഉർദു, സംസ്കൃതം, ഫ്രഞ്ച്. മാർച്ച്‌ അഞ്ച്: പൊളിറ്റിക്കല്‍ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്. മാർച്ച്‌ ഏഴ്: ചരിത്രം, ഭൗതികശാസ്ത്രം. മാർച്ച്‌ എട്ട്: ഹിന്ദി. മാർച്ച്‌ 10: ഓപ്ഷനല്‍ കന്നട, അക്കൗണ്ടൻസി, ജിയോളജി, ഹോം സയൻസ്. മാർച്ച്‌ 12: സൈക്കോളജി, കെമിസ്ട്രി, ബേസിക് മാത്സ്. മാർച്ച്‌ 13: ഇക്കണോമിക്സ്. മാർച്ച്‌ 15: ഇംഗ്ലീഷ്. മാർച്ച്‌ 17: ഭൂമിശാസ്ത്രം, ജീവശാസ്ത്രം. മാർച്ച്‌ 18: സോഷ്യോളജി, ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടർ സയൻസ്. മാർച്ച്‌ 19: ഹിന്ദുസ്ഥാനി സംഗീതം, ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയില്‍, ഓട്ടോമൊബൈല്‍, ഹെല്‍ത്ത്കെയർ, ബ്യൂട്ടി ആൻഡ് വെല്‍നസ്.

എസ്.എസ്.എല്‍.സി ടൈംടേബിള്‍: മാർച്ച്‌ 20: ഫസ്റ്റ് ലാംഗ്വേജ്- കന്നട, തെലുഗു, ഹിന്ദി, മറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ്, സംസ്കൃതം. മാർച്ച്‌ 22: സോഷ്യല്‍ സയൻസ്. മാർച്ച്‌ 24: സെക്കൻഡ് ലാംഗ്വേജ് -ഇംഗ്ലീഷ്, കന്നട. മാർച്ച്‌ 27: കണക്ക്, സോഷ്യോളജി. മാർച്ച്‌ 29: തേർഡ് ലാംഗ്വേജ്- ഹിന്ദി, കന്നട, ഇംഗ്ലീഷ്, അറബിക്, ഉർദു, സംസ്കൃതം, കൊങ്കണി, തുളു. മാർച്ച്‌ 29: ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയില്‍, ഓട്ടോമൊബൈല്‍, ബ്യൂട്ടി ആൻഡ് വെല്‍നസ്, ഇലക്‌ട്രോണിക്സ് ആൻഡ് ഹാർഡ്‌വേർസ്. ഏപ്രില്‍ ഒന്ന്: എലമന്റെസ് ഓഫ് ഇലക്‌ട്രിക്കല്‍ എൻജിനീയറിങ് -IV, പ്രോഗ്രാമിങ് ഇൻ എ.എൻ.എസ്.ഐ ‘സി’, ഇക്കണോമിക്സ്. ഏപ്രില്‍ രണ്ട്: സയൻസ്, പൊളിറ്റിക്കല്‍ സയൻസ്, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം.

You may also like

error: Content is protected !!
Join Our WhatsApp Group