കന്നട നടൻ ജി. കിഷോർ കുമാറിനെ 16ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ബിഫ്സ്) അംബാസഡറായി നിയമിച്ചു.മാർച്ച് ഒന്നുമുതല്‍ എട്ടുവരെയാണ് ചലച്ചിത്രോത്സവം.
60 രാജ്യം 200 സിനിമകൾ:ലോകസിനിമകൾ കാണുവാനും ആസ്വദിക്കുവാനും ഒരവസം തിരയുന്നവർക്ക് അസുലഭാവസരമാണ് ബെംഗളൂരു ചലചിത്രമേള നല്കുന്നത്. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകൾ മൂന്ന് വേദികളിലായി പ്രദർശിപ്പിക്കും. ഇത് സിനിമാ പ്രേമികൾക്ക് ഇതൊരു യഥാർത്ഥ വിരുന്നായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.കൂടാതെ, കന്നഡയും മറ്റ് ഭാഷകളും ഉൾപ്പെടെ 400-ലധികം സിനിമകളും മേളയില്‍ പ്രദർശിപ്പിക്കും. ബംഗളുരുവിലെയും കർണാടകയിലെയും ആളുകൾക്ക് ആഗോള സംസ്കാരങ്ങൾ അനുഭവിക്കാൻ അവസരം നൽകുന്നു. 2006ൽ ആരംഭിച്ച ഫെസ്റ്റിവൽ ഇപ്പോൾ പതിനാറാം പതിപ്പിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ കലോത്സവത്തിന് ഏഴുകോടി രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ ഈ വർഷത്തെ ബജറ്റ് ഒമ്പത് കോടിയായി ഉയർത്തി.
ഗാർഡൻ ഓഫ് പീസ് ഫോർ ഓൾ……’ഗാർഡൻ ഓഫ് പീസ് ഫോർ ഓൾ’ എന്നതാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഇത്തവണത്തെ പ്രമേയം. കന്നഡ സിനിമയെ പ്രോത്സാഹിപ്പിക്കുകയാണ് ‘എല്ലാവർക്കും സമാധാനത്തിൻ്റെ പൂന്തോട്ടം’ എന്ന പ്രമേയം കൊണ്ട് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വർഷം ‘സാമൂഹിക നീതി’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.ഏഷ്യൻ, ഇന്ത്യൻ, കന്നഡ സിനിമകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങളുള്ളത്.
സമകാലീന ലോക സിനിമ, ജനപ്രിയ കന്നഡ സിനിമ, ക്രിട്ടിക്‌സ് വീക്ക്, ബയോപിക് വിഭാഗം, രാജ്യത്തിനനുസരിച്ചുള്ള സിനിമകൾ, അൺസംഗ് ഇൻക്രെഡിബിൾ ഇന്ത്യ, പ്രശസ്ത സിനിമാ വ്യക്തിത്വങ്ങളുടെ മുൻകാല അവലോകനങ്ങൾ, മികച്ച ക്യൂറേറ്റഡ് സിനിമകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് കീഴിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. കൂടാതെ,പുറമെ ചലച്ചിത്രനിർമ്മാണത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചലച്ചിത്ര വിദ്യാർത്ഥികൾക്കായി മാസ്റ്റർ ക്ലാസുകളും ഉണ്ടായിരിക്കും.
രാജാജിനഗർ ഒറിയോൺ മാളിലെ 11 സ്ക്രീനുകളിലും സുചിത്ര ഫിലിം സിറ്റിയിലെ ഒരു സ്ക്രീനിലും ചാമരാജ്‌പേട്ട് ഡോ. അംബേദ്കർ ഓഡിറ്റോറിയത്തിലുമാണ് സിനിമാ പ്രദർശനങ്ങൾകർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന ചടങ്ങിൽ ഗ്രാൻഡ് ജൂറി തിരഞ്ഞെടുക്കുന്ന സിനിമകൾക്കുള്ള അവാർഡുകൾ സമ്മാനിക്കും.