Home Featured കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ത്ഥ പ്രയോഗം; ‘അരുണ്‍കുമാറിനും റിപ്പോര്‍ട്ടറിനുമെതിരെ കേസ്

കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ത്ഥ പ്രയോഗം; ‘അരുണ്‍കുമാറിനും റിപ്പോര്‍ട്ടറിനുമെതിരെ കേസ്

by admin

സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. സംസ്ഥാന സ്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തില്‍ ഡോ. അരുണ്‍കുമാർ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ കെ വി മനോജ്കുമാർ അറിയിച്ചു.

കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച്‌ ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ചർച്ചയായിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഒപ്പന മത്സരാർത്ഥികളോട് റിപ്പോർട്ടർ ടിവി അവതാരകൻ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നാണ് കണ്ടെത്തല്‍.ഒപ്പനയില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ടിവിയിലെ മാദ്ധ്യമപ്രവർത്തകൻ ഷഹബാസ് നടത്തിയ സംഭാഷണമാണ് വിവാദത്തിന് തുടക്കമിട്ടത്. ഷഹബാസിന്റെ സംസാരത്തില്‍ ദ്വയാർത്ഥ പ്രയോഗമുണ്ടെന്നാണ് ആരോപണം. തുടർന്നുണ്ടായ വാർത്താ അവതരണത്തില്‍ അരുണ്‍ കുമാറും സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group