മൈസൂരു സബർബൻ ബസ് സ്റ്റാൻഡില്‍ യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ച പതിവാക്കിയ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.ശിവമൊഗ്ഗ ഭദ്രാവതി സ്വദേശിനി സാവിത്രി (42), ഗുരുരാജ് (32) എന്നിവരാണ് പിടിയിലായത്. ഭദ്രാവതിയില്‍നിന്ന് മൈസൂരുവിലെത്തി യാത്രക്കാരില്‍നിന്ന് വളകളും ചെയിനുകളും ഉള്‍പ്പെടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. പ്രതികളില്‍നിന്ന് 12 ലക്ഷം രൂപ കണ്ടെടുത്തു. ഡിസംബർ 16ന് ബസ് സ്റ്റാൻഡില്‍ ഒരു സ്ത്രീയുടെ 184 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചതായി ലഷ്‌കർ പൊലീസിന് പരാതി ലഭിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഡി.സി.പി എസ്. ജാഹ്നവി, ദേവരാജ എ.സി.പി ശാന്തമല്ലപ്പ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. ബസില്‍ കയറുമ്ബോഴും ഇറങ്ങുമ്ബോഴും സ്വർണാഭരണങ്ങള്‍ പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക, പൊതുഗതാഗതത്തില്‍ വിലകൂടിയ ആഭരണങ്ങള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കുക, പണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അപരിചിതർ സമീപിക്കുമ്ബോള്‍ ജാഗ്രത പാലിക്കുക, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങള്‍ യാത്രക്കാർ പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
ടിബറ്റിലുണ്ടായ വൻ ഭൂചലനത്തില്‍ മരണസംഖ്യ നൂറുകടന്നു
ടിബറ്റിലുണ്ടായ വൻ ഭൂചലനത്തില്‍ മരണസംഖ്യ നൂറുകടന്നു. 126 പേർ മരിച്ചതായും 200ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു.റിക്ടർ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്റെ പ്രവഹ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്. ടിബറ്റിലെ തീർഥാടന കേന്ദ്രമായ ഷിഗാറ്റ്‌സെ നഗരത്തെയാണ് ഭൂചലനം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ തകർന്നു വീണു. നേപ്പാളിലും ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു.
2023 ഡിസംബറിന് ശേഷം വടക്കുപടിഞ്ഞാറൻ പ്രവിശ്യകളായ ഗാൻസു, ക്വിൻഹായ് എന്നിവിടങ്ങളില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 151 പേർ കൊല്ലപ്പെട്ടതിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്ബമാണിത്. രക്ഷാപ്രവർത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സർവസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് അറിയിച്ചു. ഇന്നലെ രാവിലെയായിരുന്നു ഒരു മണിക്കൂറിനുള്ളില്‍ ടിബറ്റിനെ പിടിച്ചുകുലുക്കിയ ആറ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്ബനം ഉണ്ടായി.yyy6y