Home Featured ബെംഗളൂരു കഠിന ശൈത്യത്തിലേക്ക്,താപനിലയില്‍ വൻ ഇടിവ്

ബെംഗളൂരു കഠിന ശൈത്യത്തിലേക്ക്,താപനിലയില്‍ വൻ ഇടിവ്

by admin

കഠിന തണുപ്പിലാണ് ബെംഗളൂരു. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആണ് ജനുവരിയില്‍ ശൈത്യത്തിലേക്ക് ബാംഗ്ലൂർ പോയത്.ഇപ്പോഴിതാ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ അനുസരിച്ച്‌ വരുംദിവസങ്ങളില്‍ താപനിലയില്‍ വൻ ഇടിവാണ് ബെംഗളൂരു നഗരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇന്ന്, 2025 ജനുവരി 4 ശനിയാഴ്ച ബാഗ്ലൂരില്‍ നഗരപരിധിയിലെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്ന ശൈത്യകതരംഗമാണ് ബെംഗളൂരുവില്‍ താപനിലയില്‍ കുറവുണ്ടാക്കുന്നതെന്നാണ് കാരണം. ഇന്ന് ബെംഗളൂരുവില്‍ പ്രതീക്ഷിത്തുന്ന കുറഞ്ഞ താപനിലയായ 10.2 ഡിഗ്രി സെല്‍ഷ്യസ് ശരാശരി ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയായ 15.8 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ വളരെ കുറവാണ്.

യാത്രക്കാർ ശ്രദ്ധിക്കണം:നഗരത്തില് താപനില താഴ്ന്നതിനൊപ്പം രാവിലത്തെ മൂടല്‍ മഞ്ഞ് ദൃശ്യപരതയെയും ബാധിക്കും. അതിരാവിലെയുള്ള സമയത്ത് യാത്ര ചെയ്യുന്നവർക്ക് കനത്ത മഞ്ഞുകാരണം മുൻപിലെ കാഴ്ചകള്‍ പോലും കൃത്യമായി കാണാൻ സാധിച്ചെന്നു വരില്ല. അതിനാല്‍ രാവിലെ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പഴയ രേഖകള്‍ അനുസരിച്ച്‌ ബെംഗളൂരുവില്‌ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 7.8 ഡിഗ്രി സെല്‍ഷ്യസാണ്. 1884 ജനുവരി 13-നാണ് ഇത് രേഖപ്പെടുത്തിയത്.അതേസമയം, സമീപ വർഷങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ജനുവരിയില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 2012 ജനുവരി 16-ന് ആയിരുന്നു. 12°C ആണ് ഈ ദിവസം രേഖപ്പെടുത്തിയത്. 2019 ജനുവരി 15-ന് 12.3°C ഉം നഗരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 14 വർഷത്തിനിടയിലെ കണക്കാണിത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതിലും കൂടിയ തണുപ്പ് നഗരത്തില്‍ അനുഭവപ്പെടുലാൻ സാധ്യതയുണ്ട്.

അതേസമയം, അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസിനും 12.5 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താഴാം എന്നും ശരാശരി കുറഞ്ഞത് 15 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെട്ടേക്കാം എന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ ശരാശരി താപനില 16.7 ഡിഗ്രി സെല്‍ഷ്യസാണ്. ഹെമ്മിഗെപുരയില്‍ 14.10 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

നേരത്ത ഉത്തരേന്ത്യയിലെ തീവ്രമായ ശൈത്യതരംഗത്തിന്‍റെ ഭാഗമായി ഡിസംബർ 15 മുതല്‍ 20 വരെ വടക്കൻ കർണാടകയിലെ ചില പ്രദേശങ്ങളില്‍ കഠിനമായ തണുത്ത അനുഭവപ്പെട്ടിരുന്നു, ഡിസംബർ 16 ന് ബെംഗളൂരുവില്‍ ഏറ്റവും കുറഞ്ഞ താപനില 12.4 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെട്ടു. ഇത് മുമ്ബത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 12.8 ഡിഗ്രി സെല്‍ഷ്യസ് ഡിസംബർ 24, 2011 ന് രേഖപ്പെടുത്തിയതിന് താഴെയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group