ബെംഗളൂരു: പൊലീസ് സ്റ്റേഷനില്‍ പരാതിപറയാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് അറസ്റ്റിലായ പൊലീസ് സൂപ്രണ്ടിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.കർണാടക തുമകുരു, മധുഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയായിരുന്നു പോലീസ് അറസ്റ്റു ചെയ്തത്.ഭൂമി തർക്ക പരാതിയുമായി എത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തെ തന്റെ മുറിയില്‍ രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു.
ശേഷം സഹപ്രവർത്തകർ എസ്പിയെ അറസ്റ്റ് രേഖപ്പെടുത്തി അതേ സ്‌റ്റേഷനിലെ ലോക്കപ്പിലടച്ചു. പിന്നീട് രാത്രി പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.പീഡന ദൃശ്യങ്ങളുടെ ആധികാരികത പൊലീസ് പരിശോധിച്ച് വരികയാണ്. ആരാണ് എസ് പിയുടെ ഔദ്യോഗിക മുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും വ്യക്തമല്ല. രാമചന്ദ്രപ്പ പരാതിപറയാൻ എത്തുന്ന സ്ത്രീകളോട് സ്ഥിരമായി അപമര്യാദയായി പെരുമാറാറുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതര്‍
ചൈനയില്‍ ആശങ്ക പരത്തുന്ന പകര്‍ച്ചവ്യാധിയായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെക്കുറിച്ച് (എച്ച്‌എംപിവി) ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹെല്‍ത്ത് സർവീസസ് ഡയറക്ടർ ജനറല്‍ അതുല്‍ ഗോയല്‍ വ്യക്തമാക്കി.ശ്വാസകോശ സംബന്ധ അസുഖമായ എച്ച്‌എംപിവി കേസ് ഇന്ത്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.എച്ച്‌എംപിവിയും മറ്റേതൊരു വൈറസിനെപ്പോലെയുള്ളതാണ്. ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വാസകോശ സംബന്ധമായ പ്രശ്നമാണിതെന്നും ഗോയല്‍ വ്യക്തമാക്കി.
ഇത്തരം രോഗങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ നാഷനല്‍ സെൻറർ ഫോർ ഡിസീസ് കണ്‍ട്രോള്‍ (എൻസിഡിസി) നിരീക്ഷിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. എച്ച്‌എംപിവി പകരുന്നത് ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഏജൻസികളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് എൻസിഡിസി വ്യക്തമാക്കി.കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപന വാർത്തകള്‍ വരുന്നത്. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്