Home Featured ബംഗളൂരു: കൊല്ലേഗലില്‍ കാര്‍ തടാകത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു

ബംഗളൂരു: കൊല്ലേഗലില്‍ കാര്‍ തടാകത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു

by admin

ബംഗളൂരു: ചാമരാജനഗർ കൊല്ലേഗലില്‍ റോഡരികിലെ കായലിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ രക്ഷപ്പെട്ടു.മൈസൂരു സ്വദേശി സുർജിത്ത് (25), ഗാണങ്കൂർ സ്വദേശി ശുഭ (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൂവരും കൊല്ലേഗല്‍ താലൂക്കിലെ മലേ മഹാദേശ്വര ഹില്‍സിലേക്ക് പോവുന്നതിനിടെ കുന്തൂർ ഗ്രാമത്തിന് സമീപമാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നു. മമ്ബള്ളി പൊലീസ് ക്രെയിൻ ഉപയോഗിച്ച്‌ കായലില്‍ നിന്ന് കാർ പുറത്തെടുത്തു.

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി: ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും.നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.ഒന്നാം പ്രതി നിഘോഷ് കുമാർ, രണ്ടാം പ്രതി നിഘോഷിന്‍റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീർ അബ്ദുല്‍ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്റെ നീക്കം. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതില്‍ ആവശ്യമെങ്കില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേർക്കും.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിർമാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ സംഘാടകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ സാമ്ബത്തിക തട്ടിപ്പ് ആരോപണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ദിവ്യ ഉണ്ണി വിദേശത്തേക്ക് പോയത്. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ സുഹൃത്തായ അമേരിക്കൻ പൗരത്വമുള്ള പൂർണിമയെ പൊലീസ് പ്രതിചേർത്തിരുന്നു.

കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച്‌ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ദിവ്യ പ്രതികരിച്ചിരുന്നില്ല. വിവാഹശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസമാക്കിയ നടി നവംബര്‍ മാസത്തിലാണ് കേരളത്തിലേക്ക് എത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ വെൻറിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group