ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാകുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍ ബെംഗളൂരു. 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ശരാശരി ബെംഗളൂരുവില്‍ 28 മിനിറ്റും 10 സെക്കന്റും വേണം. അതായത് ഇന്ത്യന്‍ ടെക് ഹബ്ബായ ബെംഗളൂരുവില്‍ ഒരോരുത്തരും വര്‍ഷം 132 മണിക്കൂറുകള്‍ അധികം ട്രാഫിക് ബ്ലോക്കില്‍ കുടുക്കിക്കിടക്കുന്നു. ടോംടോം ട്രാഫിക് ഇന്‍ഡക്‌സ് അനുസരിച്ചുള്ള കണക്കാണിത്.ഏഷ്യയിലെ തന്നെ ഏറ്റവും ‘മന്ദഗതി’യിലുള്ള റോഡുകളാണ് ബെംഗളൂരുവിലേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്രയിലെ പൂനെ ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 27 മിനിറ്റും 50 സെക്കന്റുമാണ് 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വേണ്ട ശരാശരി സമയം.
ഫിലിപ്പൈന്‍സിലെ മനിലയാണ് മൂന്നാം സ്ഥാനത്ത്. 27 മിനിറ്റും 20 സെക്കന്റുമാണ് മനിലയില്‍ 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വേണ്ടത്. ഇതേദൂരം പിന്നിടാന്‍ 26 മിനിറ്റും 50 സെക്കന്റും ശരാശരി സമയം എടുക്കുന്ന തായ്‌വാനിലെ തായ്ചുങ് ആണ് നാലാം സ്ഥാനത്ത്.50ല്‍ അധികം രാജ്യങ്ങളിലെ 387 നഗരങ്ങളിലെ ട്രാഫിക് വിവരങ്ങള്‍ പരിശോധിച്ചാണ് ടോംടോം ട്രാഫിക് ഇന്‍ഡക്‌സ് തയ്യാറാക്കിയത്. ശരാശരി യാത്രാ സമയം, ഇന്ധനച്ചെലവ് തുടങ്ങിയ വിവരങ്ങളാണ് പഠനത്തിനായി പരിശോധിച്ചത്
കോഴ്സിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മാതാപിതാക്കളെ കൊലപ്പെടുത്തി; എൻജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍
കരിയർ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുടെ തർക്കത്തിനൊടുവില്‍ 25 കാരനായ എൻജിനീയറിങ് വിദ്യാർഥി മാതാപിതാക്കളെ കൊലപ്പെടുത്തി ദിവസങ്ങളോളം വീട്ടില്‍ ഉപേക്ഷിച്ചു.നാഗ്പൂരിലാണ് ദാരുണമായ സംഭവം. ഡിസംബർ 26നാണ് കുറ്റകൃത്യം നടന്നതെങ്കിലും ബുധനാഴ്ച രാവിലെ നാഗ്പൂരിലെ കപില്‍ നഗർ പ്രദേശത്തുള്ള വീട്ടില്‍നിന്ന് അയല്‍വാസികള്‍ക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് ആറു ദിവസം പഴക്കമുണ്ടായിരുന്നു. കുറ്റകൃത്യം കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥിയായ ഉത്കർഷ് ധാക്കോളിനെ ബുധനാഴ്ച തന്നെ അറസ്റ്റ് ചെയ്തു. സാമൂഹിക പ്രവർത്തകൻ ലീലാധർ ധക്കോള്‍ (55), സ്വകാര്യ സ്കൂള്‍ അധ്യാപികയായ അരുണ (50) എന്നിവരാണ് മകന്റെ കയ്യാല്‍ ദാരുണമായി കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ ഉത്കർഷ് ധാക്കോള്‍ തുടർച്ചയായി വിഷയങ്ങളില്‍ പരാജയപ്പെട്ടിട്ടും എൻജിനീയറിങ് തുടരാനുള്ള തീരുമാനത്തിന്റെ പേരില്‍ കോഴ്‌സ് ഉപേക്ഷിക്കാൻ മാതാപിതാക്കള്‍ അവനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതില്‍ അമർഷം പൂണ്ട് ഡിസംബർ 26ന് ഉച്ചകഴിഞ്ഞ് ഉത്കർഷ് ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പിതാവിനെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആറു വർഷമായി ഉത്കർഷ് എൻജിനീയറിങ് പാസാകാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ‘എൻജിനീയറിങ് കോഴ്‌സില്‍ നിരവധി വിഷയങ്ങള്‍ ക്ലിയർ ചെയ്യുന്നതില്‍ ഉത്കർഷ് പരാജയപ്പെട്ടു. അതിനാല്‍, ആ കോഴ്സ് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും തെരഞ്ഞെടുക്കണമെന്ന് അവന്റെ മാതാപിതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍, അവൻ അവരുടെ നിർദേശത്തിന് എതിരായിരുന്നു’ -ഡെപ്യൂട്ടി സൂപ്രണ്ട് നികേതൻ കദം പറഞ്ഞു.
ബുധനാഴ്ച മൃതദേഹങ്ങള്‍ കണ്ടെടുത്ത ശേഷം പൊലീസ് ഉത്കർഷിനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തതായി സമ്മതിച്ചുവെന്നും അവർ പറഞ്ഞു. ഉത്കർഷ് തന്റെ സഹോദരിയില്‍നിന്ന് കുറ്റകൃത്യം മറച്ചുവെക്കുകയും അവളെ അവരുടെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ രണ്ടുപേരും കുറച്ച് ദിവസം താമസിച്ചു. മാതാപിതാക്കള്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കാത്ത ഒരു ധ്യാന സെഷനില്‍ പങ്കെടുക്കാൻ ബംഗളൂരുവില്‍ പോയെന്ന് അവളെ തെറ്റിദ്ധരിപ്പിച്ചു.
ഉത്കർഷ് പിതാവിന്റെ മൊബൈല്‍ ഫോണ്‍ തന്റെ പക്കല്‍ സൂക്ഷിച്ചിരുന്നു. സഹോദരിക്ക് സംശയം തോന്നാതിരിക്കാൻ ഡിസംബർ 27ന് പിതാവിന്റെ മൊബൈലില്‍ നിന്ന് ജനുവരി 5നകം മടങ്ങിവരുമെന്ന് അറിയിച്ചുകൊണ്ട് സന്ദേശം അയച്ചതായും ഡി.സി.പി പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു