ലഹരി മരുന്നുകളുമായി നഴ്സിംഗ് വിദ്യാർഥികള്‍ അറസ്റ്റില്‍.എംഡിഎംഎയും കഞ്ചാവുമായാണ് വിദ്യാർഥികള്‍ പോലീസിന്റെ പിടിയിലായത്.മൈനാഗപ്പള്ളി ശിവശൈലത്തില്‍ അശ്വിൻ (21), സുഹൃത്ത് മലപ്പുറം നിലമ്ബൂർ വിളയില്‍ വീട്ടില്‍ അർജുൻ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ബംഗളൂരുവിലെ നഴ്സിംഗ് കോളജിലെ വിദ്യാർഥികളാണ് പിടിയിലായവർ. 4.72 ഗ്രാം എംഡിഎംഎയും 7.24 ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നാട്ടില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎയെന്ന് പോലീസ് അറിയിച്ചു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കൊക്കയില്‍ വീണു, യുവാവിന് ദാരുണാന്ത്യം
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവിന് ദാരുണാന്ത്യം.കാഞ്ഞാർ – വാഗമണ്‍ റോഡില്‍ പൂത്തേടിനും കുമ്ബങ്കാനത്തിനുമിടയില് ചാത്തൻപാറയിലാണ് സംഭവം.കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകൻ എബിൻ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.50ഓടെയാണ് സംഭവം. മൂന്ന് കൂട്ടുകാരുമൊത്ത് വാഗമണ്ണിന് പോകാനുള്ള യാത്രയിലായിരുന്നു എബിൻ. ഇതിനിടെ ചാത്തൻപാറയില്‍ കാഴ്ച കാണാനിറങ്ങി.
അതിനിടെയാണ് ദുരന്തം സംഭവിച്ചത്.മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് എബിനെ രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. സംഭവത്തില്‍ കാഞ്ഞാട് പൊലീസ് നടപടി സ്വീകരിച്ചു.